ഇന്നത്തെ പ്രധാനവാർത്തകൾ (18/10/2020)

മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അന്തരിച്ചു

മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അന്തരിച്ചു. ഇന്നു പുലർച്ച 2.38ന് ആയിരുന്നു അന്ത്യം. 89 വയസായിരുന്നു.

‘കൊവിഡ് പ്രതിരോധത്തിൽ വീഴ്ച’; കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. വീഴ്ചകൾക്ക് കേരളം വലിയ വില നൽകുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ‘സൺഡേ സംവാദ്’ പരിപാടിയിലാണ് വിമർശനം.

എം ശിവശങ്കർ മുൻകൂർ ജ്യാമത്തിനായി നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മുൻകൂർ ജ്യാമത്തിനായി നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. ശിവശങ്കറിന്റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി എന്നാണ് റിപ്പോർട്ട്.

എം.സി ഖമറുദ്ദീൻ എംഎൽഎയെ യുഡിഎഫ് കാസർഗോഡ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി

നിക്ഷേപത്തട്ടിപ്പ് ആരോപണം നേരിടുന്ന എം.സി ഖമറുദ്ദീൻ എംഎൽഎയെ യുഡിഎഫ് കാസർഗോഡ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി.

മാണിസാറിന് സാധിക്കാത്തത് ജോസ് കെ. മാണിക്ക് സാധിക്കില്ലെന്ന് എം.എം. ഹസൻ

യുഡിഎഫ് കൺവീനർ എംഎം ഹസൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫ് കൺവീനർ ആയതിനുശേഷം ആദ്യമായാണ് എംഎം ഹസൻ പാണക്കാട് എത്തുന്നത്. വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കൂടി കാഴ്ച്ചയിൽ ചർച്ച ചെയ്തു.

ഇടുക്കിയിൽ വയോധികനെ അയൽവാസി കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഇടുക്കിയിൽ വയോധികനെ അയൽവാസി കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നു. നെടുങ്കണ്ടം തണ്ണിപ്പാറയിലാണ് സംഭവം. ജാനകീമന്ദിരം രാമഭദ്രൻ (73) ആണ് കൊല്ലപ്പെട്ടത്.

Story Highlights News Round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top