Advertisement

ട്രെയിന്‍ യാത്ര

October 19, 2020
Google News 2 minutes Read

..

ഷീന എ.എസ്./ കഥ

സിഎസ്‌ഐആര്‍- നെറ്റ് പരീക്ഷയ്ക്ക് തയാറെടുത്തുകൊണ്ടിരിക്കുകയാണ് ലേഖിക.

അങ്ങകലെ ഇരുളകറ്റി പ്രകാശം വിതറികൊണ്ട് സൂര്യന്‍ ഉദിച്ചുയരുന്നു. നേരം പുലരുന്നേയുള്ളു. ട്രെയിനിലെ ഒട്ടുമിക്ക ആളുകളും ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാതെ ഇരിപ്പാണ്. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ എത്താറായി. ഇനി ഒരു മണിക്കൂറിലേറെ ഉണ്ട് തിരുവനന്തപുരത്തേക്ക്. അനന്തപത്മനാഭന്റെ മണ്ണ്, കേരളത്തിന്റെ തലസ്ഥാനം, അങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ ഉണ്ട് ഈ നഗരത്തിന്. ആകാംഷയും അതിലേറെ പ്രതീക്ഷകളുമുണ്ട് അവിടേക്ക് പോകുമ്പോള്‍.

കൊല്ലം എത്തിയപ്പോഴേക്കും എന്റെ കോച്ചിലെ സ്ഥലങ്ങളില്‍ ഏറെയും ശൂന്യമായി. താഴെയുള്ള സീറ്റുകള്‍ ഒഴിവായി കണ്ടതിനാല്‍ മുകളിലെ ബെര്‍ത്തില്‍ നിന്നിറങ്ങി സ്ഥിരം വീക്‌നെസ് ആയ വിന്‍ഡോ സീറ്റില്‍ സ്ഥാനമുറപ്പിച്ചു. ഡിസംബര്‍ മാസമാണ്. മഞ്ഞു കണങ്ങള്‍ ചാറ്റല്‍ മഴ പോലെ ശരീരത്തെയും മനസിനെയും കോരിത്തരിപ്പിച്ചു. പ്രകൃതി ഭംഗി ആസ്വദിച്ചിരുന്നതിനാലാവാം, തൊട്ടടുത്ത് ആരോ വന്നിരുന്നത് ശ്രദ്ധിക്കാതെ പോയത്. ട്രെയിനിലെ സ്ഥിരം പല്ലവിയായ ‘ചായ’യുടെ ആരവങ്ങളില്‍ തോന്നിയ കൗതുകത്തില്‍ തിരിഞ്ഞുനോക്കിയപ്പോളാണ് ആ പൂച്ചകണ്ണുകള്‍ മനസിലുടക്കിയത്. എന്താണ് അതിന് പ്രതേകത?

ചാറ്റല്‍ മഴ ശരീരത്തെ തണുപ്പിച്ചപ്പോഴാണ് സ്വബോധം വീണ്ടെടുത്തത്. തിടുക്കത്തില്‍ ജനല്‍ താഴ്ത്താന്‍ പരിശ്രമിച്ചു. മരവിച്ച കൈകള്‍ക്ക് ശക്തി കുറഞ്ഞുവോ?

മഴ കുറച്ചുകൂടെ ശക്തിയില്‍ പെയ്യുകയാണ്. എന്റെ കൈകള്‍ക്ക് മേലെ ഒരു ചുടു കരസ്പര്‍ശം. അതിന്റെ ഉടമ ആ പൂച്ചകണ്ണുകള്‍ ആണെന്ന വസ്തുത എന്നില്‍ ഒരു കോരിത്തരിപ്പ് സൃഷ്ടിച്ചു. അനായാസം ജനല്‍ താഴ്ത്തി അടച്ചുകൊണ്ട് എന്നെ നോക്കി അയാള്‍ ചോദിച്ചു, ‘നനഞ്ഞോ? ‘.

‘ചെറുതായി ‘,

കൈകളിലെ വെള്ളം തുടച്ചുകൊണ്ട് ഞാന്‍ മറുപടി നല്‍കി. ചുണ്ടിന്റെ കോണില്‍ വിരിഞ്ഞ ആ പുഞ്ചിരിക്ക് എന്തോ സുഖം ഉള്ളതുപോലെ. ഇതാണോ പ്രണയം??

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights train yathra story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here