മധ്യപ്രദേശിൽ അഞ്ച് പൊലീസുകാർ ചേർന്ന് 10 ദിവസം തുടർച്ചയായി കൂട്ടബലാത്സംഗം നടത്തിയെന്ന് 20കാരി; അന്വേഷണം

ലോക്കപ്പിൽ വെച്ച് അഞ്ച് പൊലീസുകാർ ചേർന്ന് 10 ദിവസം തുടർച്ചയായി കൂട്ടബലാത്സംഗം നടത്തിയെന്ന് 20കാരിയുടെ പരാതി. കൊലക്കേസിൽ പ്രതിയായ യുവതിയാണ് സ്റ്റേഷൻ ഇൻ ചാർജ് അടക്കം അഞ്ച് പൊലീസുകാർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. മധ്യപ്രദേശിലെ രേവാ ജില്ലയിലെ മങ്‌വാൻ പൊലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം.
മെയ് 9നാണ് യുവതി കൊലക്കേസിൽ അറസ്റ്റിലാവുന്നത്. തുടർന്നുള്ള 10 ദിവസം ഇവർ മങ്‌വാൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലായിരുന്നു. ഈ പത്ത് ദിവസവും അഞ്ച് പൊലീസുകാർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്യുകയായിരുനു എന്ന് യുവതി പരാതിയിൽ പറയുന്നു. വഒരു നിതാ സബ് ഇൻസ്പെക്ടർ സ്റ്റേഷനിൽ ഉണ്ടായിരുന്നതായും യുവതി പറയുന്നു.
Read Also : ഉത്തർപ്രദേശിൽ വീണ്ടും പീഡനം; 22കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിനിരയാക്കി
ഒക്ടോബർ 10നാണ് സംഭവത്തെപ്പറ്റി പുറം ലോകം അറിഞ്ഞത്. അഡീഷണൽ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയിലിൽ സന്ദർശനത്തിന് എത്തിയപ്പോൾ യുവതി ജഡ്ജിക്ക് മുൻപാകെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇക്കര്യം മൂന്ന് മാസം മുൻപ് തന്നെ വാർഡനോട് പറഞ്ഞിരുന്നു എന്നും ഇത് ആരോടെങ്കിലും പറഞ്ഞാൽ പിതാവിനെ കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും യുവതി ജഡ്ജിയോട് യുവതി പറഞ്ഞു. യുവതി തന്നോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നതായി വാർഡൻ സമ്മതിച്ചു എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ജഡ്ജി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു.
എന്നാൽ, ആരോപണങ്ങൾ പൊലീസ് തള്ളി. മെയ് 21നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസിൻ്റെ വാദം.
Story Highlights – Woman alleges gangrape by five cops for 10 days inside police lockup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here