ചെന്നൈ സൂപ്പർ കിംഗ്സിനു തിരിച്ചടിയായി ഡ്വെയിൻ ബ്രാവോയ്ക്ക് പരുക്ക്; താരം നാട്ടിലേക്ക് മടങ്ങും

dwayne bravo injured home

ഐപിഎലിൽ മോശം പ്രകടനങ്ങളിൽ പതറുന്ന ചെന്നൈ സൂപ്പർ കിംഗ്സിനു വീണ്ടും തിരിച്ചടിയായി വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയുടെ പരുക്ക്. താരം ഉടൻ നാട്ടിലേക്ക് മടങ്ങുമെന്ന് ഫ്രാഞ്ചൈസി സിഇഓ കാശി വിശ്വനാഥൻ പറഞ്ഞു. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമായ ചെന്നൈക്ക് ബ്രാവോയുടെ പിന്മാറ്റം വലിയ തിരിച്ചടിയാണ്.

Read Also : ധോണി ടീം വിടണം; പരിശീലകനായോ മെന്ററായോ ടീമിൽ വേണ്ട: പ്രതിഷേധവുമായി ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ

ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിലാണ് ബ്രാവോയ്ക്ക് പരുക്ക് പറ്റിയത്. താരത്തിന് വലതു തുടയിൽ പരുക്കേറ്റു എന്നും ഏതാനും ചില മത്സരങ്ങളിൽ അദ്ദേഹം പുറത്തിരുന്നേക്കും എന്നും ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞിരുന്നു. ഡൽഹിക്കെതിരായ മത്സരത്തിൽ ഡ്വെയിൻ ബ്രാവോയ്ക്കു പകരം രവീന്ദ്ര ജഡേജ ആണ് അവസാന ഓവർ എറിഞ്ഞത്. ഓവറിൽ 17 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയെ മൂന്ന് സിക്സർ അടിച്ച് അക്സർ പട്ടേൽ വിജയിപ്പിച്ചു.

Read Also : യുവതാരങ്ങൾക്ക് ഊർജ്ജസ്വലത ഇല്ലെന്ന് ധോണി; സമൂഹമാധ്യമങ്ങളിൽ വിവാദം

10 മത്സരങ്ങൾ കളിച്ച ചെന്നൈ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചത്. 6 പോയിൻ്റ് മാത്രമുള്ള ഇവർ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. നേരത്തെം ചെന്നൈ സൂപ്പർ കിംഗ്സിലെ യുവതാരങ്ങൾക്ക് ഊർജ്ജസ്വലത ഇല്ലെന്ന ക്യാപ്റ്റൻ എംഎസ് ധോണിയുടെ പ്രസ്താവ വിവാദത്തിലായിരുന്നു. യുവതാരങ്ങൾക്ക് വേണ്ടത്ര അവസരം നൽകാതെയാണ് ധോണി ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് സമൂഹമാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു. ധോണി ടീം വിടണമെന്നാണ് സൂപ്പർ കിംഗ്സ് ആരാധകരുടെ ആവശ്യം. വരും സീസണുകളിൽ പരിശീലകനായോ മെൻ്ററായോ ധോണിയെ ടീമിൽ ആവശ്യമില്ലെന്നും ധോണിക്കൊപ്പം പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങും ടീമിൽ നിന്ന് പുറത്തു പോകണമെന്നും ആരാധകർ ആവശ്യപ്പെടുന്നു.

Story Highlights dwayne bravo injured will fly back home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top