സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കുന്നു

സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി സർക്കാർ. പി.എസ്.സി. തട്ടിപ്പ് കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം എന്നിവർ പ്രതികളായ പൊതു മുതൽ നശിപ്പിച്ച രണ്ട് കേസുകളാണ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മൂന്നാം കോടതിയിലാണ് ഇത് സംബന്ധിച്ച അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. എം.എൽ.എമാരടക്കം പ്രതികളായ 73 കേസുകൾ പിൻവലിക്കാനും സർക്കാർ പലപ്പോഴായി അപേക്ഷ നൽകിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ച കേസുകളാണ് ഇവയിൽ ഏറിയ പങ്കും.

Read Also : നസീം പിടിച്ചു നിർത്തി,കുത്തിയത് ശിവരഞ്ജിത്ത്; ഇരുവർക്കും മുൻവൈരാഗ്യം ഉണ്ടായിരുന്നെന്നും അഖിലിന്റെ മൊഴി

യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസ്, പിഎസ്‌സി പരീക്ഷ പേപ്പർ ചോർന്ന കേസ് എന്നിവയിലടക്കം പ്രതികളാണ് ശിവരഞ്ജിത്തും നസീമും. നേരത്തെ നിയമസഭയിലെ അതിക്രമത്തിന്റെ പേരിൽ എംഎൽഎമാർക്കെതിരെയെടുത്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിരുന്നു.

Story Highlights Trivandrum university college, psc fraud case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top