Advertisement

പാകിസ്താന്‍ ഇപ്പോഴും ഭീകരരുടെ സ്വര്‍ഗമെന്ന് ഇന്ത്യ

October 23, 2020
Google News 2 minutes Read
Pakistan is still a haven for terrorists; India

പാകിസ്താന്‍ ഇപ്പോഴും ഭീകരരുടെ സ്വര്‍ഗമാണെന്ന് എഫ്.എ.ടി.എഫില്‍ ശക്തമായ നിലപാടുമായി ഇന്ത്യ.
സഹയം നല്‍കുന്നവരും സഹാനുഭൂതി കാട്ടുന്നവരും ആകും നാളെ പാക്ക് ഭീകരതയുടെ ഇരകള്‍. ഗ്രേലിസ്റ്റില്‍ നിന്ന് നീക്കണം എന്ന പാകിസ്താന്റെ അഭ്യര്‍ത്ഥന മുഖവിലയ്‌ക്കെടുക്കേണ്ട ഘട്ടമല്ല ഇതെന്നും ഇന്ത്യ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ഭീകരരായി പ്രഖ്യാപിച്ച മസൂദ് അസര്‍, ദാവൂദ് ഇബ്രാഹിം എന്നവരടക്കമുള്ളവരെ പാകിസ്താന്‍ സംരക്ഷിക്കുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

ഭീകരവിരുദ്ധ രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താന്റെ സ്ഥാനം എവിടെ ആയിരിക്കണമെന്ന് നിശ്ചയിക്കുന്ന എഫ്.എ.ടി.എഫിന്റെ നിര്‍ണായക യോഗത്തിലാണ് ഇന്ത്യ ശക്തമായ നിലപാട് വ്യക്തമാക്കിയത്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സ്ഥാനം മാറ്റപ്പെടാതിരിക്കാനും ഗ്രേ ലിസിറ്റില്‍ നിന്ന് ഒഴിവാക്കപ്പെടാനും പാകിസ്താന്‍ ചൈന അടക്കമുള്ള മൂന്ന് രാജ്യങ്ങളുടെ പിന്തുണ തേടിയിരുന്നു. ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാകാന്‍ എഫ്.എ.ടി.എഫ് നല്‍കിയ 40 നിര്‍ദേശങ്ങളില്‍ പാകിസ്താന്‍ പാലിച്ചത് 2 എണ്ണം മാത്രമാണെന്ന് ഏഷ്യാ പസഫിക് ഗ്രൂപ്പ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.
എഫ്.എ.ടി.എഫ് ചട്ടങ്ങളില്‍ അംഗരാജ്യങ്ങളിലെ മൂന്ന് പേര്‍ എതിര്‍പ്പുന്നയിച്ചാല്‍ ഒരു രാജ്യത്തെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ഈ വ്യവസ്ഥ മുതലെടുക്കുകയാണ് പാകിസ്താന്‍. പാകിസ്താന്‍ നല്‍കിയ ത്രൈമാസ റിപ്പോര്‍ട്ടിലെ അവകാശ വാദങ്ങളും എഫ്.എ.ടി.എഫ്. അംഗ രാജ്യങ്ങള്‍ക്ക് ഇടയില്‍ പരിഹാസ്യമാണെന്ന അഭിപ്രായം ഉണ്ടാക്കിയിട്ടുണ്ട്. ആകെയുള്ള 40 നിര്‍ദേശങ്ങളില്‍ രണ്ടെണ്ണം പൂര്‍ണമായി നടപ്പാക്കിയതിന് പുറമേ 25 നിര്‍ദേശങ്ങള്‍ ഭാഗികമായും നടപ്പാക്കിയെന്നും 9 നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങി എന്നുമാണ് പാകിസ്താന്റെ വാദം.

Story Highlights Pakistan is still a haven for terrorists; India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here