Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (24-10-2020)

October 24, 2020
Google News 1 minute Read

ഇടുക്കിയിൽ 17കാരിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

ഇടുക്കി നരിയമ്പാറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നരിയമ്പാറ സ്വദേശി മനു മനോജ് ആണ് അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന മനുവിനെ സംഭവത്തിന് ശേഷം സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു.

സംസ്ഥാനത്ത് സിബിഐയെ വിലക്കുന്നത് പരിഗണനയിൽ

സംസ്ഥാനത്ത് സിബിഐയെ വിലക്കുന്നത് പരിഗണനയിൽ. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സിബിഐ കേസ് എറ്റെടുക്കുന്നത് വിലക്കുന്ന നിയമ നിർമാണമാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. രാഷ്ട്രീയ ആയുധമായി സിബിഐ മാറുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ സാധ്യത വിശദീകരിച്ച് നിയമമന്ത്രി എ. കെ ബാലൻ രംഗത്തെത്തി.

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം

കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരമാണ് നല്‍കുന്നത്.

‘യുഡിഎഫുമായി സഹകരിക്കാൻ താത്പര്യം’: പി സി ജോർജ് 

യുഡിഎഫുമായി സഹകരിക്കാനാണ് താത്പര്യമെന്ന് വെളിപ്പെടുത്തി പി. സി ജോർജ്. കഴിഞ്ഞ തവണ ജനപക്ഷം സംസ്ഥാന കമ്മിറ്റി ചേർന്നപ്പോൾ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിച്ചു പോകണമെന്നാണ്. യുഡിഎഫിന്റെ തീരുമാനം കൂടി കണക്കിലെടുത്തായിരിക്കും അക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും പി. സി ജോർജ് പറഞ്ഞു. ട്വന്റിഫോറിനോടാണ് പി. സി ജോർജിന്റെ പ്രതികരണം.

ഇടുക്കി നെടുങ്കണ്ടത്ത് യുവാവിന് വെട്ടേറ്റു

ഇടുക്കി നെടുങ്കണ്ടത്ത് യുവാവിന് വെട്ടേറ്റു. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ഗുരുമന്ദിരംപടി സ്വദേശി ബിനോയ് ആണ് വാക്കത്തി ഉപയോഗിച്ച് വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ ശരത്തിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

യുഡിഎഫ് പ്രവേശത്തിന് ഒരുങ്ങി പി.സി. തോമസ്

യുഡിഎഫ് പ്രവേശത്തിന് ഒരുങ്ങി പി.സി.തോമസ്. മുന്നണി നേതൃത്വവുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താനുള്ള വഴി തെളിഞ്ഞുവെന്ന് പി.സി. തോമസ് പറഞ്ഞു. മുന്നണി പ്രവേശനത്തിനായി ആശയവിനിമയം നടത്തിയിരുന്നു. എന്‍ഡിഎയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ല. പദവികള്‍ സംബന്ധിച്ച വാഗ്ദാനം പാലിച്ചില്ല. കേരളാ കോണ്‍ഗ്രസ് ഐക്യത്തിനും ശ്രമിക്കുമെന്നും പി.സി. തോമസ് കൊച്ചിയില്‍ പറഞ്ഞു.

അവയവ കച്ചവട കേസിൽ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

അവയവ കച്ചവട കേസിൽ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. അന്വേഷണ സംഘത്തെ വിപുലീകരിച്ചുള്ള അന്വേഷണമായിരിക്കും നടക്കുക. അന്വേഷണ ചുമതലയുള്ള തൃശൂർ ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാകും കേസിൽ അന്വേഷണം നടത്തുക.

‘വെൽഫെയർ പാർട്ടി സഖ്യം മണ്ടത്തരം, തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകും’: ഡോ. ഫസൽ ഗഫൂർ

ജമാഅത്ത് ബന്ധം തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. യുഡിഎഫിന്റെ വെൽഫെയർ പാർട്ടി സഖ്യം മണ്ടത്തരമാണ്. യുഡിഎഫിന് കിട്ടേണ്ട വോട്ടു കുടി കിട്ടാതാകുമെന്നും ഫസൽ ഗഫൂർ ട്വന്റിഫോറിനോട് പറഞ്ഞു.

രാജ്യത്ത് കൊവിഡ് ബാധിതർ 78 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 78 ലക്ഷം കടക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.18 ലക്ഷത്തിനടുത്തെത്തി. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് അടുത്തു.പ്രതിദിന കണക്കില്‍ രോഗികളെക്കാള്‍ രോഗമുക്തിരുടെ എണ്ണം കൂടുന്ന സാഹചര്യം രാജ്യത്ത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കണക്കില്‍ വീണ്ടും കേരളം മഹാരാഷ്ട്രയെ മറികടന്ന് ഒന്നാമതെത്തി. കേരളത്തില്‍ 8,511 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 7,347 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Story Highlights news round up, todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here