ഇന്നത്തെ പ്രധാനവാർത്തകൾ (31/10/2020)

ഇടുക്കിയിൽ പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

ഇടുക്കിയിൽ പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പതിനേഴുകാരി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഇടുക്കിയിൽ 5 വയസുകാരന് ക്രൂരമർദനം; തലയോട്ടിക്ക് പൊട്ടലേറ്റു; പിതൃസഹോദരൻ കസ്റ്റഡിയിൽ

ഇടുക്കിയിൽ അഞ്ച് വയസുകാരന് ക്രൂരമർദനമേറ്റതായി പരാതി. ഉണ്ടപ്ലാവ് എന്ന സ്ഥലത്താണ് സംഭവം. അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദനമേറ്റത്. സംഭവത്തിൽ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ നടപടി; മ്യൂസിയം സിഐയ്ക്കും എസ്‌ഐയ്ക്കും സ്ഥലംമാറ്റം

ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ നടപടി. മ്യൂസിയം സിഐയേയും എസ്‌ഐയേയും സ്ഥലം മാറ്റി. എ.ആർ ക്യാമ്പിലേക്കാണ് ഇവർക്ക് സ്ഥലം മാറ്റം. അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

ബിനീഷിന്റെ അറസ്റ്റ്: കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് പാർട്ടി കേന്ദ്ര നേതൃത്വം. ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം വിലയിരുത്തി.

ലൈഫ് മിഷൻ: യു.വി ജോസിനേയും സന്തോഷ് ഈപ്പനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് ഇഡി

ലൈഫ് മിഷൻ സിഇഒ യു.വി ജോസിനേയും, യൂണി ടാക്ക് ഉടമ സന്തോഷ് ഈപ്പനേയും, എം ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. യൂണിടാക്കിന് ലൈഫ് മിഷൻ പദ്ധതി ലഭിക്കാൻ ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകിയോയെന്ന് ഉറപ്പ് വരുത്താനാണ് ചോദ്യംചെയ്യൽ.

‘കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും’; വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാരിന്റെ കത്ത്

വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാരിന്റെ കത്ത്. കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കത്തിൽ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചിരിക്കുന്നത്. പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ച് കത്തിൽ വിശദീകരിക്കുന്നുണ്ട്.

Story Highlights News round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top