ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റ്കാരനായിരുന്ന ഒരാള്‍ക്ക് ബിജെപിയിലേക്ക് പോകുവാന്‍ കഴിയില്ല: എം എം ലോറന്‍സ്

ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റ്കാരനായിരുന്ന ഒരാള്‍ക്ക് ബിജെപിയിലേക്ക് പോകുവാന്‍ കഴിയില്ലെന്ന് സിപിഐഎം നേതാവ് എം എം ലോറന്‍സ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ മകനായ അഡ്വ. ഏബ്രഹാം ലോറന്‍സ് ബിജെപിയില്‍ ചേര്‍ന്നത്. അതിന് ശേഷമാണ് പ്രതികരണം.
‘ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റ്കാരനായിരുന്ന ഒരാള്‍ക്ക് ഒരിക്കലും ബിജെപി പോലൊരു പാര്‍ട്ടിയിലേക്ക് പോകുവാന്‍ കഴിയില്ല.!’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Read Also : ‘കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്യൂ’; ബിജെപി പ്രചാരണത്തിനിടെ നാക്ക് പിഴച്ച് ജ്യോതിരാദിത്യ സിന്ധ്യ; വിഡിയോ
എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഏബ്രഹാം ലോറന്‍സ് അംഗത്വം സ്വീകരിച്ചത്. ഔദ്യോഗിക അംഗത്വം ദേശീയ അധ്യക്ഷന്‍ ഓണ്‍ലൈന്‍ വഴി നല്‍കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.
അതേസമയം താന്‍ പാര്‍ട്ടി അംഗമായിരുന്നുവെന്നാണ് ഏബ്രഹാം ലോറന്‍സ് അവകാശപ്പെടുന്നത്. നിലവില്‍ പാര്‍ട്ടി അതിന്റെ നയങ്ങളില്‍ നിന്ന് വ്യതിചലിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ ഏബ്രഹാമിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചിരുന്നു.
Story Highlights – mm lawrance, son joined bjp, fb post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here