ആരോഗ്യ സര്‍വേയുടെ ഭാഗമായി മരുന്ന് പരീക്ഷണം; ആരോപണം തള്ളി ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍

മരുന്ന് പരീക്ഷണം ആരോഗ്യ സര്‍വേയുടെ ഭാഗമല്ലെന്ന് ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍. സര്‍വേ വിവരങ്ങള്‍ ചോരില്ലെന്നും ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ ചെയര്‍മാന്‍ ഡോ. വി രാമന്‍ കുട്ടി ട്വന്റി ഫോറിനോട് പറഞ്ഞു. ആരോഗ്യ സര്‍വേയില്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ പങ്കാളിയല്ലെന്നും ഡോ. രാമന്‍കുട്ടി വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കനേഡിയന്‍ ഏജന്‍സി പിഎച്ച്ആര്‍ഐയുടെ സഹകരണത്തോടെ നടത്താന്‍ നിശ്ചയിച്ച സര്‍വേയില്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളും പങ്കാളിയായിരുന്നു. വിവാദമായതോടെ ഈ സംഘടന പിന്മാറി. ഇപ്പോള്‍ നടക്കുന്ന സര്‍വേയില്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ ഇല്ലെന്ന് ഡോ. വി രാമന്‍ കുട്ടി പറഞ്ഞു.
Read Also : ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തും; കെ.കെ. ശൈലജ
സര്‍വേയുടെ ഭാഗമായി മരുന്ന് പരീക്ഷണ നീക്കം എന്ന ആരോപണവും ഡോ. രാമന്‍കുട്ടി തള്ളി. ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ ആദ്യം പങ്കാളിയാവുകയും വൈകാതെ പിന്മാറുകയും ചെയ്തുവെന്നാണ് ഡോ.രാമന്‍കുട്ടി പറയുന്നത്.
പത്ത് ലക്ഷത്തോളം പേരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ഇതില്‍ എട്ടര ലക്ഷം പേരുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും ഡോ. രാമന്‍ കുട്ടി പറഞ്ഞു. ഡാറ്റ വിദേശ കമ്പനികള്‍ക്ക് കൈമാറാന്‍ ആവില്ലെന്നും ഡോ. രാമന്‍കുട്ടി പറഞ്ഞു.
Story Highlights – Drug testing as part of a health survey; Health Action by People denies allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here