ആരാകും അടുത്ത പ്രസിഡന്റ് ? യുഎസിൽ ഇന്ന് തെരഞ്ഞെടുപ്പ്

അമേരിക്കയിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് (ഇന്ത്യൻ സമയം 4.30) വോട്ടിംഗ് ആരംഭിച്ചത്.
ഓരോ സംസ്ഥാനങ്ങളിലും വോട്ടിംഗ് സമയത്തിൽ വ്യത്യാസമുണ്ടാകും. ന്യൂയോർക്ക്, നോർത്ത് ഡെക്കോഡ എന്നീ സംസ്ഥാനങ്ങളിൽ രാവിലെ ആറ് മുതൽ വൈകീട്ട് ഒമ്പത് മണി വരെയാണ് പോളിംഗ്.
തപാൽ വോട്ടിംഗിലൂടെയും, മുൻകൂർ വോട്ടിംഗിലൂടെയുമെല്ലാം ഇതുവരെ ഏകദേശം പത്ത് കോടിയോളം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Read Also : അമേരിക്കയിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് എങ്ങനെ ? [24 Explainer]
അതേസമയം, ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന് നേരിയ മുൻതൂക്കമുണ്ടെന്നാണ് വിവിധ വാർത്താ മാധ്യമങ്ങൾ നടത്തിയ സർവേയിൽ പറയുന്നത്. എൻസിബി ന്യൂസും, വാൾ സ്ട്രീറ്റ് ജേണലും നടത്തിയ സർവേയിലാണ് ജോ ബൈഡന് മുൻതൂക്കം പ്രവചിച്ചത്.
Story Highlights – us election today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here