വോട്ടിംഗ് ദിനത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട് ഫോൺകോളുകൾ വന്നിരുന്നുവെന്ന് റിപ്പോർട്ട്
വോട്ടിംഗ് ദിനത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട് ഫോൺകോളുകൾ വന്നിരുന്നുവെന്ന് റിപ്പോർട്ട്. സ്‌റ്റേറ്റ്, പാർട്ട് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പകുതിയിലധികം അമേരിക്കൻ പൗരന്മാരും വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇത്തരത്തിൽ സന്ദേശങ്ങൾ എത്തിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബാഹ്യ ഇടപെടലുകൾ നടക്കുന്നതായി ഹോംലാൻഡ് സെക്യൂരിറ്റി ഓഫിസർ ക്രിസ്റ്റഫർ ക്രബ്‌സ് പറഞ്ഞു.
2016 ലെ തെരഞ്ഞെടുപ്പ് സമയത്ത് റഷ്യൻ ഹാക്കർമാർ റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപിന് അനുകൂലമായി ജനങ്ങളെ സ്വാധീനിക്കാൻ പതിനായിരക്കണക്കിന് ഇമെയിലുകളാണ് അയച്ചത്. അന്ന് മുതൽ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ബാഹ്യ ഇടപെടലുകളുണ്ടെന്ന് പുറംലോകം മനസിലാക്കുന്നത്.
ഇത്തവണ പതിവിലും വിപരീതമായി ഭൂരിഭാഗം അമേരിക്കൻ പൗരന്മാരും പോളിംഗ് ബൂത്തിലെത്തി. 99 മില്യൺ പേർ തപാൽ വോട്ടും, മുൻകൂർ വോട്ടും നടത്തി. ആകെ 160 മില്യൺ വോട്ടുകളാണ് തെരഞ്ഞെടുപ്പ് വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്.
Story Highlights – Mysterious Robocalls Urge Voters To Stay Home On US Election Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here