പഞ്ചാബിലെ കർഷകരുടെ ട്രെയിൻ തടയലുമായി ബന്ധപ്പെട്ടുള്ള സമരത്തിൽ 1200 കോടി രൂപയുടെ നഷ്ടം റെയിൽവേയ്ക്ക് ഉണ്ടായതായി റിപ്പോർട്ട്

കാർഷിക ബില്ലിനെ തുടർന്ന് പഞ്ചാബിലെ കർഷകരുടെ ട്രെയിൻ തടയലുമായി ബന്ധപ്പെട്ടുള്ള സമരത്തിൽ 1200 കോടി രൂപയുടെ നഷ്ടം റെയിൽവേയ്ക്ക് ഉണ്ടായതായി റിപ്പോർട്ട്. സമരത്തെ തുടർന്ന് 2225 ചരക്ക് തീവണ്ടികളാണ് റദ്ദാക്കേണ്ടി വന്നത്. 1350 പാസഞ്ചർ തീവണ്ടികൾ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയും ചെയ്തു. ഇതേ തുടർന്ന് കടത്ത് കൂലി ഇനത്തിൽ 1200 കോടി രൂപയുടെ നഷ്ടമുണ്ടായതായി ടൈംസ് റിപ്പോർട്ട് ചെയ്തു.

പ്രക്ഷോഭത്തെ തുടർന്ന് സെപ്റ്റംബർ 25 മുതൽ തീവണ്ടി സർവീസുകൾ ഏകദേശം തടസപ്പെട്ട നിലയിലാണ്. പഞ്ചാബിലെ 32 സ്ഥലങ്ങളിൽ തീവണ്ടിപ്പാതകൾ ഉപരോധിച്ചുകൊണ്ട് കർഷക സംഘടനകൾ സമരം നടത്തുന്നതിനാലാണ് സർവീസുകൾ നടത്താൻ കഴിയാത്തതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബിനെ കൂടാതെ ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ചരക്ക് തീവണ്ടി സർവീസുകളും പ്രക്ഷോഭത്തെ തുടർന്ന് തടസപ്പെട്ടതായി കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

അതേസമയം, തീവണ്ടി സർവീസുകൾ പുനരാരംഭിക്കണമെങ്കിൽ തീവണ്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ സംബന്ധിച്ച ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ നേരത്തെ അമരീന്ദർ സിംഗിന് കത്തയച്ചിട്ടുണ്ട്.

Story Highlights railways 10se rs 1,200 crore in punjab farmers strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top