Advertisement

മധ്യപ്രദേശിൽ കുഴൽ കിണറിൽ വീണ മൂന്നു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം നാലാം ദിവസവും തുടരുന്നു

November 7, 2020
Google News 2 minutes Read

മധ്യപ്രദേശിലെ നിവാഡിയിൽ കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരനായുള്ള രക്ഷാപ്രവർത്തനം നാലാം ദിവസവും തുടരുന്നു. ഹർകിഷൻ- കപൂരി ദമ്പതികളുടെ മകനായ പ്രഹ്‌ളാദ് ബുധനാഴ്ചയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ 200 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീഴുന്നത്.

കുഴൽ കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങാണ് നടക്കുന്നത്. നിലവിൽ 60 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. കുട്ടിക്ക് ഓക്‌സിജൻ നൽകുന്നുണ്ട്. സൈന്യവും ദുരന്തനിവാരണസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രദേശത്ത് ആളുകളുടെ തിരക്ക് ഒഴിവാക്കാൻ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights efforts to 3year old boy in borewell in madhyapradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here