വിമൻസ് ടി-20 ചലഞ്ച്; സൂപ്പർ നോവാസിനു ബാറ്റിംഗ്

വനിതാ ടി-20 ചലഞ്ചിൻ്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്മൃതി മന്ദനയുടെ ട്രെയിൽബ്ലേസേഴ്സിനെതിരെ ഹർമൻപ്രീത് കൗർ നയിക്കുന്ന സൂപ്പർ നോവാസിനു ബാറ്റിംഗ്. ടോസ് നേടിയ സൂപ്പർ നോവാസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായി സൂപ്പർ നോവാസ് ഇറങ്ങുമ്പോൾ ട്രെയിൽബ്ലേസേഴ്സ് ടീമിൽ മാറ്റങ്ങളില്ല.
Read Also : അനായാസം ട്രെയിൽബ്ലേസേഴ്സ്; 9 വിക്കറ്റ് ജയം
കഴിഞ്ഞ മത്സരത്തിൽ മിതാലി രാജിൻ്റെ വെലോസിറ്റിക്കെതിരെ കൂറ്റൻ ജയം നേടിയ ട്രെയിൽബ്ലേസേഴ്സ് ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു. അതേ സമയം, കഴിഞ്ഞ രണ്ട് സീസണുകളിൽ തുടർച്ചയായി ജേതാക്കളായ സൂപ്പർ നോവാസ് വെലോസിറ്റിക്കെതിരായ ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് ഇന്ന് ജയിക്കേണ്ടത് അത്യാവശ്യമാണ്.
Story Highlights – Women’s T-20 challenge final league match toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here