Advertisement

ഞാൻ കളിച്ചു കൊണ്ടിരുന്ന സമയത്ത് ബുംറയെ നേരിടേണ്ടി വന്നാൽ വിഷമിച്ചേനെ; ഇന്ത്യൻ പേസറെ പുകഴ്ത്തി ബ്രയാൻ ലാറ

November 7, 2020
Google News 3 minutes Read
Jasprit Bumrah Brian Lara

മുംബൈ ഇന്ത്യൻസിൻ്റെ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറയെ പുകഴ്ത്തി വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. തൻ കളിച്ചു കൊണ്ടിരുന്ന സമയത്ത് ബുംറയെ നേരിടേണ്ടി വന്നാൽ വിഷമിച്ചേനെ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. ബുംറയും ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറും ഏത് സമയത്ത് കളിച്ചിരുന്നെങ്കിലും നേട്ടം ഉണ്ടാക്കിയേനെ എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്താൻ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ലാറ ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്.

“ബുംറയെ നേരിടുന്നതിനു പകരം കപിൽ ദേവ്, ജവഗൽ ശ്രീനാഥ്, മനോജ് പ്രഭാകർ തുടങ്ങിയവരെ നേരിടാൻ ഞാൻ ഇഷ്ടപ്പെടുമായിരുന്നു. പക്ഷേ, ആ വെല്ലുവിളി മികച്ചതായിരുന്നു. ഞാൻ കളിച്ചു കൊണ്ടിരുന്ന സമയത്ത് ബുംറയുടെ അതേ ആംഗിളിൽ മഖായ എൻ്റിനി പന്തെറിഞ്ഞിഉർന്നു. അതുകൊണ്ട് തന്നെ അന്നത്തെ ചിലരുമായി ബുംറയെ താരതമ്യം ചെയ്യാൻ കഴിയും. ബുംറയും ആർച്ചറും ഏത് കാലഘട്ടത്തിൽ കളിച്ചാലും നേട്ടമുണ്ടാക്കുന്നവരാണ്.”- ലാറ പറഞ്ഞു.

Read Also : പ്ലേ ഓഫ് ഭൂതം പിടികൂടിയ ഡൽഹി; ഇതൊക്കെ നമ്മളെത്ര കണ്ടതാ എന്ന് മുംബൈ: ഇന്നത്തെ ഐപിഎൽ കാഴ്ചകൾ

ഐപിഎൽ സീസണിൽ ബുംറ മികച്ച ഫോമിലാണ്. തുടക്കത്തിൽ ഫോമിൽ അല്ലായിരുന്നു എങ്കിലും സീസൺ അവസാനത്തോട് അടുക്കുമ്പോൾ അദ്ദേഹം തൻ്റെ ഫോമിലേക്ക് തിരികെ വരികയാണ്. 27 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ്പ് ലിസ്റ്റിൽ ഒന്നാമതാണ് ബുംറ. 14 മത്സരങ്ങളിൽ നിന്ന് 6.71 എക്കോണമിയിൽ ബുംറയ്ക്ക് 27 വിക്കറ്റുകൾ ഉണ്ട്. 15 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകൾ ഉള്ള ഡൽഹിയുടെ ദക്ഷിണാഫ്രിക്കൻ പേസർ രണ്ടാമതും 14 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകൾ ഉള്ള ന്യൂസീലൻഡിൻ്റെ മുംബൈ ഇന്ത്യൻസ് പേസർ മൂന്നാമതുമാണ്. പട്ടികയിൽ ആർച്ചർ അഞ്ചാമതാണ്. 14 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകളാണ് ആർച്ചറിന് ഉള്ളത്.

Story Highlights Would have preferred facing Kapil Dev and Javagal Srinath instead of Jasprit Bumrah: Brian Lara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here