സ്മൃതി മന്ദനയ്ക്ക് ഫിഫ്റ്റി; രാധ യാദവിന് അഞ്ച് വിക്കറ്റ്: സൂപ്പർ നോവാസിന് 119 റൺസ് വിജയലക്ഷ്യം

വിമൻസ് ടി-20 ചലഞ്ച് മൂന്നാം സീസണിലെ ഫൈനലിൽ ട്രെയിൽബ്ലേസേഴ്സിനെതിരെ സൂപ്പർനോവാസിന് 119 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ട്രെയിൽബ്ലേസേഴ്സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 118 റൺസ് നേടിയത്. 68 റൺസെടുത്ത സ്മൃതി മന്ദനയാണ് ട്രെയിൽബ്ലേസേഴ്സിൻ്റെ ടോപ്പ് സ്കോറർ. സൂപ്പർനോവാസിനായി രാധ യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. നന്നായി തുടങ്ങിയ ട്രെയിൽബ്ലേസേഴ്സിനെ മധ്യ ഓവറുകളിൽ ഗംഭീരമായി പന്തെറിഞ്ഞ സൂപ്പർനോവാസ് ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ട്രെയിൽബ്ലേസേഴ്സിന് മികച്ച തുടക്കമാണ് സ്മൃതിയും ഡോട്ടിനും ചേർന്ന് നൽകിയത്. 71 റൺസ് നീണ്ട ഈ കൂട്ടുകെട്ടിൽ സ്മൃതി ആയിരുന്നു അപകടകാരി. ഡോട്ടിൻ ക്രീസിൽ ബുദ്ധിമുട്ടിയപ്പോൾ സ്മൃതി കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ ക്ഷീണം തീർത്തു. 71 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തകർത്തത് 12ആം ഓവർ എറിയാനെത്തിയ പൂനം യാദവ് ആണ്. 20 റൺസെടുത്ത ഡോട്ടിനെ പൂനം രാധ യാദവിൻ്റെ കൈകളിൽ എത്തിച്ചു.
Read Also : വിമൻസ് ടി-20 ചലഞ്ച് ഫൈനൽ: ട്രെയിൽബ്ലേസേഴ്സിനു ബാറ്റിംഗ്
38 പന്തുകളിൽ മന്ദന ഫിഫ്റ്റി തികച്ചു. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യ ഓവറുകളിൽ തകർത്ത് പന്തെറിഞ്ഞ സൂപ്പർ നോവാസ് ട്രെയിൽബ്ലേസേഴ്സിൻ്റെ സ്കോറിംഗ് റേറ്റ് കുറച്ച് മത്സരം പിടിവിട്ടു പോകാതിരിക്കാൻ ശ്രദ്ധിച്ചു. 15ആം ഓവറിൽ സ്മൃതി പുറത്തായി. 49 പന്തുകളിൽ 68 റൺസെടുത്ത സ്മൃതിയെ ശശികല സിരിവർധനയുടെ പന്തിൽ തനിയ ഭാട്ടിയ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ദീപ്തി ശർമ്മ (9), റിച്ച ഘോഷ് (10), സോഫി എക്സ്ലസ്റ്റൺ (1), ഹർലീൻ ഡിയോൾ (4). ജുലൻ ഗോസ്വാമി (1) എന്നിവർ രാധ യാദവിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി.ദീപ്തിയെയും റിച്ചയെയും അത്തപ്പട്ടു പിടികൂടിയപ്പോൾ സോഫിയും ഹർലീനും ഷക്കീറ സെൽമന്രെ കൈകളിൽ അവസാനിച്ചു. ഗോസ്വാമിയെ തനിയ ഭാട്ടിയ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. അവസാന പന്തിൽ നട്ടകൻ ചൻ്റം (0) റണ്ണൗട്ടായി.
Story Highlights – womens t20 challenge final first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here