വിമൻസ് ടി-20 ചലഞ്ച് ഫൈനൽ: ട്രെയിൽബ്ലേസേഴ്സിനു ബാറ്റിംഗ്

womens t20 challenge toss

വിമൻസ് ടി-20 ചലഞ്ച് മൂന്നാം സീസൺ ഫൈനലിൽ സൂപ്പർ നോവാസിനെതിരെ ട്രെയിൽബ്ലേസേഴ്സിനു ബാറ്റിംഗ്. ടോസ് നേടിയ സൂപ്പർ നോവാസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ട്രെയിൽബ്ലേസേഴ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. സൂപ്പർ നോവാസിൽ ഓപ്പണർ പ്രിയ പുനിയയ്ക്ക് പകരം ഓൾറൗണ്ടർ പ്രിയ വസ്ട്രാക്കർ ടീമിലെത്തി. ട്രെയിൽബ്ലേസേഴ്സിൽ ഡയ്‌ലൻ ഹേമലതയ്ക്ക് പകരം നുസ്റത് പർവീൻ കളിക്കും.

Read Also : വിമൻസ് ടി-20 ചലഞ്ച്: ഹാട്രിക്ക് കിരീടത്തിനായി സൂപ്പർ നോവാസ്; കന്നിക്കിരീടത്തിനായി ട്രെയിൽബ്ലേസേഴ്സ്

ഷാർജയിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. മുൻപ് നടന്ന രണ്ട് സീസണിലും ചാമ്പ്യന്മാരായ സൂപ്പർ നോവാസ് ഹാട്രിക്ക് കിരീടത്തിനായാണ് ഇന്ന് ഇറങ്ങുക. ട്രെയിൽബ്ലേസേഴ്സ് ആദ്യം കിരീടം തേടി ഇറങ്ങും. അവസാന ലീഗ് മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സൂപ്പർ നോവാസ് രണ്ട് റൺസിന് വിജയിച്ചിരുന്നു. അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ വിജയിച്ചത് സൂപ്പർ നോവാസിനു കരുത്താവും. എങ്കിലും അവസാനം വരെ പൊരുതി കീഴടങ്ങിയെന്നത് ട്രെയിൽബ്ലേസേഴ്സിനും ആത്മവിശ്വാസം നൽകും.

Story Highlights womens t20 challenge final toss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top