’20 കാരറ്റ് ഡയമണ്ട് മകന്റെ ഭാര്യയ്ക്ക് നൽകും പക്ഷേ, അവൾ ഒരു കാര്യം പാലിക്കണം’; ശിൽപാ ഷെട്ടി

ബിടൗൺ താരങ്ങളിൽ ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഒട്ടും വിട്ടു വീഴ്ചയ്ക്ക തയാറാകാത്ത താരങ്ങളിൽ ഒരാളാണ് ശിൽപാ ഷെട്ടി. നാൽപതുകളിലും തന്റെ സൗന്ദര്യത്തിന് ഇത്രയധികം ശ്രദ്ധ ചെലുത്തുന്ന താരത്തിന്റെ ഡയറ്റിംഗ് വീഡിയോകളും കുടംബവുമൊത്തുള്ള വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ താരം തന്റെ ആഭരണത്തെകുറിച്ചാണ് വിഡിയോയിൽ പറയുന്നത്. തന്റെ കൈവശമുള്ള 20 കാരറ്റ് ഡയമണ്ട് മകൻ വിയാൻ രാജിന്റെ ഭാവി ഭാര്യയ്ക്ക നൽകുമെന്നും എന്നാൽ സമ്മാനം ലഭിക്കണമെങ്കിൽ ഒരു നിബന്ധനയുണ്ടെന്നുമാണ് താരം പറയുന്നത്.

‘നിന്റെ ഭാര്യ എന്നോട് സ്നേഹത്തിൽ നിന്നാൽ അവൾക്ക് ഈ ഇരുപതു കാരറ്റ് ഡയമണ്ട് നൽകും. അല്ലാത്ത പക്ഷം ചെറുതെന്തെങ്കിലും കിട്ടി തൃപ്തിപ്പെടേണ്ടി വരും’ എന്ന് ശിൽപ പറയുന്നു.

അമ്മ എന്ന റേളിന് ഏറെ പ്രാധാന്യം നൽകുന്ന ശിൽപ കുടുംബവുമൊത്തുള്ള നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2009ൽ വിവാഹിതരായ ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും മകൻ വിയാനെകൂടാതെ സമീഷ ഷെട്ടി എന്നൊരു മകൾ കൂടിയുണ്ട്.

Story Highlights 20 carat dimond will be given to son’s wife shilpashetty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top