അഫ്ഗാൻ സ്പിന്നർ മുജീബ് റഹ്മാൻ വിവാഹിതനായി; ചടങ്ങിൽ നൃത്തം ചെയ്ത് ടീം അംഗങ്ങൾ: വിഡിയോ

Afghanistan Mujeeb Rahman wedding

അഫ്ഗാനിസ്ഥാൻ സ്പിന്നർ മുജീബ് റഹ്മാൻ വിവാഹിതനായി. ചടങ്ങിൽ അഫ്ഗാനിസ്ഥാൻ ദേശീയ ടീം അംഗങ്ങൾ പങ്കെടുത്തു. ഐപിഎൽ അവസാനിച്ചതിനു പിന്നാലെ ജന്മനാട്ടിലേക്ക് പറഞ്ഞ മുജീബ് അടുത്ത ദിവസം ബിഗ് ബാഷ് ലീഗിനായി ഓസ്ട്രേലിയയിലേക്ക് തിരിക്കും. ഓസ്ട്രേലിയയ്ക്ക് പുറപ്പെടും മുൻപ് താരത്തിൻ്റെ വിവാഹം നടത്തുകയായിരുന്നു. 19കാരനായ മുജീബ് കഴിഞ്ഞ വർഷം ഒക്ടോബറിൽ എൻഗേജ്ഡ് ആയിരുന്നു.

Read Also : ടീമിലെ വിദേശതാരങ്ങളുടെ എണ്ണത്തിൽ വർധന; ഐപിഎലിൽ ഇങ്ങനെയും മാറ്റമുണ്ടാവുമെന്ന് റിപ്പോർട്ട്

പരമ്പരാഗത ശൈലിയിലാണ് വിവാഹം നടത്തിയത്. വിവാഹച്ചടങ്ങിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മുജീബിൻ്റെ സഹതാരങ്ങളായ അഫ്ഗാനിസ്ഥാൻ ദേശീയ ടീം അംഗങ്ങൾ വിവാഹച്ചടങ്ങിൽ നൃത്തം ചെയ്യുന്ന വിഡിയോയും വൈറലാവുന്നുണ്ട്. മുഹമ്മദ് നബി, ഗുൽബദിൻ നെയ്ബ് തുടങ്ങിയ പ്രശസ്ത താരങ്ങളെ വിഡിയോയിൽ കാണാം.

കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിലുണ്ടായിരുന്ന മുജീബിന് രണ്ട് മത്സരങ്ങളിലേ കളിക്കാനായുള്ളൂ. ഈ രണ്ട് മത്സരങ്ങളിലും നല്ല പ്രകടനം നടത്താൻ താരത്തിനു സാധിച്ചതുമില്ല. വിക്കറ്റൊന്നും വീഴ്ത്താൻ കഴിയാതിരുന്ന മുജീബ് ഓവറിൽ 10 റൺസിനു മുകളിൽ വഴങ്ങുകയും ചെയ്തു. പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു, ലോകത്തിലെ ടി-20 ബൗളർമാരുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള മുജീബ് ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബേൻ ഹീറ്റിനു വേണ്ടിയാണ് കളിക്കുന്നത്.

Story Highlights Afghanistan cricket stars dance at teammate Mujeeb Ur Rahman’s wedding

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top