സംസ്ഥാനതല ശിശുദിനാഘോഷം; പ്രധാനമന്ത്രിയും പ്രസിഡന്റും സ്പീക്കറുമായി നന്മയും ആദര്‍ശും ഉമയും

ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ സംസ്ഥാനതല ഓണ്‍ലൈന്‍ പൊതുയോഗം സംഘടിപ്പിച്ചു. കുട്ടിനേതാക്കളായ നന്മയും ആദര്‍ശും ഉമയുമാണ് പരിപാടികള്‍ നയിച്ചത്. പ്രസംഗ മത്സരത്തിലൂടെയാണ് കുട്ടിനേതാക്കളെ തെരഞ്ഞെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നന്മ എസ്. ആയിരുന്നു കുട്ടികളുടെ പ്രധാനമന്ത്രി. ജഗതി ഈശ്വര വിലാസം റോഡ്, മാധവത്തില്‍ വിപ്രോയിലെ ഐടി പ്രൊഫഷണലും സാപ് കണ്‍സള്‍ട്ടന്റുമായ ശ്രീകുമാറിന്റേയും ഡോ. ദിവ്യ ശ്രീകുമാറിന്റേയും മകളാണ് നന്മ.

തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസുകാരന്‍ ആദര്‍ശ് സി.എം. ആണ് പ്രസിഡന്റ്. കെഎസ്ഇബി എന്‍ജിനിയര്‍ ഷാജി ആര്‍വിയുടേയും മഞ്ചു ഷാജിയുടേയും മകനാണ് ആദര്‍ശ്. യുപി വിഭാഗം മലയാളം പ്രസംഗത്തില്‍ സമ്മാനം നേടി കുട്ടികളുടെ സ്പീക്കര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഉമ എസ്. തിരുവനന്ത പുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കേരളകൗമുദി കാര്‍ട്ടൂണിസ്റ്റ് ടി. കെ. സുജിത്തിന്റേയും അഭിഭാഷകയായ എം. നമിതയുടേയും മകളാണ് ഉമ.

നൈനിക അനില്‍ ആണ് ഇത്തവണത്തെ ശിശുദിന പൊതു യോഗത്തില്‍ സ്വാഗത പ്രസംഗം നടത്തിയത്. പാറശാല ഉച്ചക്കട വിരാലി വിമല ഹൃദയ എല്‍പിഎസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പാറശാല കാരോട് തെക്കേവിളാകത്തു വീട്ടില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അനില്‍ പി.യുടേയും ഇതേ സ്‌കൂളിലെ അധ്യാപിക ശ്രീജ സിപിയുടേയും മകളാണ്.

തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി സി. ആയിരുന്നു പൊതു യോഗത്തിലെ നന്ദി പ്രാസംഗിക. വഞ്ചിയൂര്‍ ഋഷിമംഗലം ഗോപികയില്‍ ഏഷ്യാനെറ്റ് സ്പോര്‍ട്ട്സ് എഡിറ്റര്‍ ഗോപാലകൃഷ്ണന്റേയും രേഖയുടേയും മകളാണ് ശ്രീലക്ഷ്മി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.കെ. ശൈലജ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ വഴി ശിശുദിന സന്ദേശം നല്‍കി. യോഗത്തില്‍ ഇത്തവണത്തെ ശിശു ദിനസ്റ്റാമ്പിന്റെ പ്രകാശനവും നടന്നു.

Story Highlights Children’s Day celebration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top