മണ്ഡല മകര വിളക്ക് പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

Sabarimala temple will be opened today

മണ്ഡല മകര വിളക്ക് പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. നാളെ മുതലാണ് സന്നിധാനത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമാണ് പ്രവേശന അനുമതിയുള്ളത്.

മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം ലക്ഷത്തിനടുത്ത് ആളെത്തിയ സ്ഥാനത്ത് ഇക്കുറി 1000പേര്‍മാത്രമെ ദര്‍ശനത്തിനുണ്ടാകു. കൊാവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. പമ്പയിലൊ, സന്നിദാനത്തോ, വിരിവയ്ക്കാനോ തങ്ങാനൊ അനുമതിയില്ല. തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

Story Highlights Sabarimala temple will be opened today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top