Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (15/11/2020)

November 15, 2020
Google News 1 minute Read

ബംഗാളി ചലച്ചിത്ര ഇതിഹാസം സൗമിത്ര ചാറ്റർജി അന്തരിച്ചു

ബംഗാളി ചലചിത്ര പ്രതിഭ സൗമിത്ര ചാറ്റർജി അന്തരിച്ചു. 85 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.

യുഎപിഎ കേസിൽ അറസ്റ്റിലായ അലന്റെ പിതാവ് ആർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കും

പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് ആർ.എം.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

കിഫ്ബിക്കെതിരെ ഗൂഢാലോചന; വികസന പദ്ധതികളെ തകർക്കാൻ സിഎജിയെ ഉപയോഗിക്കുന്നു; പ്രതികരിച്ച് മന്ത്രി തോമസ് ഐസക്

കിഫ്ബിക്കെതിരായ നീക്കം നാടിന്റെ വികസനം തകർക്കാനെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. കേന്ദ്ര ഏജൻസികളുടെ നീക്കം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടും

സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടി; പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിച്ചേക്കും

സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം. സഭയുടെ മേശപ്പുറത്ത് എത്തുന്നതിന് മുൻപ് റിപ്പോർട്ടിന്റെ വിശദാശംങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിലെത്തി.

സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി; തിരുവനന്തതപുരത്ത് സിപിഐയിൽ നിന്ന് കൂട്ടരാജി

സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി പ്രകടമാക്കി തിരുവനന്തതപുരത്ത് സിപിഐയിൽ നിന്ന് കൂട്ടരാജി. നഗരസഭയിലെ ശംഖുമുഖം, വലിയതുറ വാർഡുകളിലെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് നേതാക്കളടക്കം 25 ഓളം സിപിഐ പ്രവർത്തകർ പാർട്ടി വിട്ടത്.

‘സിപിഐയോട് ഏറ്റുമുട്ടാൻ വളർന്നിട്ടില്ല’; ജോസ് വിഭാഗത്തിനെതിരെ പരസ്യ വിമർശനവുമായി കാനം രാജേന്ദ്രൻ

കോട്ടയത്ത് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷമാകുന്നു. ജോസ് കെ മാണി വിഭാഗത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി.

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്; ഉന്നത ഗൂഢാലോചന നടന്നെന്ന സംശയം

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പില്‍ ദുരൂഹത തുടരുന്നു. ട്രഷറിയിലെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ വീഴ്ച കണ്ടെത്തിയതിന് തൊട്ട് പിന്നാലെ മുഖ്യപ്രതി ബിജു ലാല്‍ പണം തട്ടിയതിലാണ് ദുരൂഹത. 

രാജ്യത്ത് സൈബർ സുരക്ഷാ നയം ഭേദഗതി ചെയ്യും; പുതിയ നിർദേശങ്ങൾക്ക് അംഗീകാരം

രാജ്യത്ത് സൈബർ സുരക്ഷാ നയം അടുത്ത മാസം ഭേഭഗതി ചെയ്യും. പുതിയ നിർദേശങ്ങൾക്ക് നിയമ വകുപ്പ് അംഗീകാരം നൽകി.

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സന്ദീപ് മാപ്പ് സാക്ഷിയാകും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സന്ദീപ് മാപ്പ് സാക്ഷിയാകും. സന്ദീപിനെ മാപ്പുസാക്ഷിയാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.

വാളയാറിൽ രേഖകളില്ലാതെ കടത്തിയ സ്‌ഫോടക വസ്തുക്കൾ പിടികൂടി

വാളയാറിൽ രേഖകളില്ലാതെ കടത്തിയ വൻ സ്‌ഫോടക ശേഖരം പിടികൂടി. തക്കാളി ലോഡ് കയറ്റിവന്ന ലോറിയിലാണ് സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്.

Story Highlights News round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here