അടുക്കളയിലെ ദുര്‍ഭൂതം

..

നീനു തോമസ്/കവിത

ഇരിട്ടി ഡോണ്‍ ബോസ്‌കോ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ലേഖിക

വൈദ്യുതി വിളക്ക് തെളിച്ച്
ഇന്നിന്റെ ചര്യകളിലേയ്ക്കവള്‍
കാലു കുത്തിയതും, വന്ദനമോതി
നരിച്ചീറുകള്‍, ദിശയറിയാതെ
അവള്‍ക്കുനേരെ പറന്നു-
വെളിച്ചമവര്‍ക്ക് ഇരുളാണ്!.

ഭയന്ന്, വിറയുള്ള ചുവടുകളുമായി
നിന്നിരുന്നവളെ വൈദ്യുതിയണച്ച്
ഒരു നിമിഷം ഭൂതങ്ങള്‍ വകവരുത്തി!
തേഞ്ഞുരഞ്ഞ സ്വര്‍ണ വള
തുള വീണ ചീനച്ചട്ടിയില്‍ ഉരഞ്ഞ്
സൈറണ്‍ മുഴക്കി…

വാഷ്ബേസിനില്‍ വീണ ഗൗളി
കുഞ്ഞിനെ രക്ഷപ്പെടുത്തിയ
-വളിലെ ഭവ്യതയുള്ള സ്ത്രീ
-സ്വത്വം വിഭവങ്ങളൊരുക്കി.
കീറി തുടങ്ങിയ നൈറ്റി തുണിയുടെ
അരിക് വീണ്ടും കടിക്കുന്നൊരു കരിങ്കാലി.

ഏറിയും, പുളിയും, മധുരവും, വമിക്കുന്ന
കൂട്ടുകള്‍ അവളുടെ നിശ്വാസങ്ങള്‍
കഠിനമാക്കി; വര്‍ഷങ്ങളായി
ക്ലേശിക്കുന്ന തന്നുടെ വലിവിന്റെ സൂക്കേട്,
അടുക്കള ചുമരും, അരുമകളായ ഭൂത
ഗണങ്ങളും രഹസ്യമാക്കി.

എന്നും കറിക്കൂട്ടുകളിലെയും, പലഹാരങ്ങളിലും
മുങ്ങി നിവര്‍ന്ന്, പാകം നോക്കുന്ന
ദുര്‍ഭൂതങ്ങള്‍ ഇന്നും പറന്നടുത്തു.
അവരുടെ ചിറകടികള്‍, അവളെ
ഭീതിയിലാഴ്ത്തി: എന്നുമെന്റെ പാചകം
രുചിക്കാന്‍ ഇത്രയേറെ ആത്മാക്കളോ?!.

അവള്‍ കണ്ട ദുര്‍ഭൂതങ്ങള്‍;
രുചിയില്‍ നള പാകം നോക്കിയിരുന്ന
കലവറക്കാരാകാം! എങ്കിലും എന്തിനി
-ത്ര നാഴികകള്‍ കടന്നെന്റെ
അടുക്കള ചുവരില്‍ പറ്റിച്ചേരണം ..

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights adukkalayile dhurbhootham – poem

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top