ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; എം.പിയുടെ കൊച്ചുമകൾ മരിച്ചു

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ, ബിജെപി എംപിയുടെ കൊച്ചുമകൾ മരിച്ചു. ബിജെപിയുടെ പ്രയാഗ്‌രാജിലെ എം.പിയായ റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ് മരിച്ചത്.
ദീപാവലിക്ക് കൂട്ടുകാരോടൊപ്പം വീടിന്റെ ടെറസിൽ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു. പടക്കത്തിന്റെ ശബ്ദത്തിനിടെ കുട്ടിയുടെ കരച്ചിൽ ആരും കേട്ടില്ല. അപകടം നടന്ന് കുറച്ചു സമയത്തിന് ശേഷമാണ് പൊള്ളലേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
ഉടൻതന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് എയർ ആംബുലൻസ് വഴി ഡൽഹിയിലെ മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തിൽ 60 ശതമാനം പൊള്ളലേറ്റിരുന്നു.
Story Highlights – BJP MP
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here