കൈകാലുകള്‍ ബന്ധിച്ചുള്ള സാഹസിക നീന്തലില്‍ ഗിന്നസ് റെക്കോര്‍ഡിടാന്‍ കരുനാഗപ്പള്ളിക്കാരന്‍

ratheesh Guinness World Record for adventure swimming

കൈകാലുകള്‍ ബന്ധിച്ചുള്ള സാഹസിക നീന്തലില്‍ ഗിന്നസ് റെക്കോര്‍ഡിടാന്‍ കരുനാഗപ്പള്ളി സ്വദേശി രതീഷ്. സാഹസിക നീന്തലിനായി രതീഷിന് ഗിന്നസ് വേള്‍ഡ് ഓഫ് റെക്കോര്‍ഡ്‌സിന്റെ അനുമതി ലഭിച്ചു. നാളെ കൈകാലുകള്‍ ബന്ധിച്ചു 10 കിലോമീറ്റര്‍ നീന്തി ഗിന്നസ് റെക്കോര്‍ഡില്‍ എത്താനാണ് ഗിന്നസ് റെക്കോര്‍ഡ് അധികാരികള്‍ രതീഷിന് അനുമതി നല്‍കിയത്.

നിലവില്‍ ഒഡിഷക്കാരനായ ഗോപാല്‍ ഖാര്‍വിങ് 2013 ഡിസംബറിൽ മല്‍പേ ബീച്ചില്‍ 3.071 കിലോമീറ്റര്‍ നീന്തിയതാണ് ഈ ഇനത്തിന്റെ റെക്കോര്‍ഡ്. 20 സെന്റിമീറ്റര്‍ നീളമുള്ള കൈയാമവും 50 സെന്റിമീറ്റര്‍ നീളമുള്ള ആമവും കാലില്‍ ബന്ധിച്ചു നീങ്ങാനാണ് രതീഷിന് അനുമതി. ഇതിനു സാക്ഷി ആകാൻ രണ്ടു അംഗീകൃത നീന്തല്‍ താരങ്ങളുടെ സാന്നിധ്യവും നിര്‍ബന്ധമാണ്. കരുനാഗപ്പള്ളിയിലെ ആലപ്പാട് ഗ്രാമപഞ്ചായത് മത്സ്യതൊഴിലാളി കുടുംബത്തില്‍ നിന്നുള്ള രതീഷ് നേരത്തെ സമാനമായ നീന്തല്‍ ഇനത്തില്‍ ലിംകാ റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടിയിട്ടുണ്ട്. കൊല്ലം ബീച്ചില്‍ ടൂറിസം വകുപ്പിന്റെ ലൈഫ് ഗാര്‍ഡാണ് രതീഷ്. ലണ്ടനിലെ ഇംഗ്ലീഷ് ചാനലില്‍ 34 കിലോമീറ്റര്‍ നീന്തി പുതിയ ചരിത്രം രചിക്കുകയാണ് രതീഷിന്റെ ലക്ഷ്യം.

Story Highlights ratheesh, Guinness World Record, adventure swimming

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top