Advertisement

ബിലീവേഴ്‌സ് ചർച്ച് ബിനാമി പേരിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടി; പരിശോധന ഊർജിതമാക്കി അന്വേഷണസംഘം

November 18, 2020
Google News 1 minute Read
believers church purchased under benami name

ബിലീവേഴ്‌സ് ചർച്ചിന്റെ അനധികൃത സാമ്പത്തിക ഇടപാടിൽ കൂടുതൽ പരിശോധനയുമായി അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഭൂമിയിടപാട് കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പ് വിശദമായ പരിശോധന നടത്തും.

ബിലീവേഴ്‌സ് ചർച്ച് ബിനാമി പേരിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് കണ്ടെത്തൽ. പേരൂർക്കടയിലും, കവടിയാറിലും ബിനാമി പേരിൽ ഭൂമിയുണ്ട്. ഭൂമി വാങ്ങിയവർ പണത്തിന്റെ ഉറവിടം സംബന്ധിച്ച് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ റെയ്ഡിൽ ബിലീവേഴ്‌സ് ചർച്ചിൽ നിന്ന് ആദായനികുതിവകുപ്പ് പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 15 കോടിയിലേറെ രൂപയാണ്. നിരോധിച്ച നോട്ടുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങൾ കൂടുതൽ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Story Highlights believers church purchased under benami name

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here