മുന്‍കൂര്‍ അനുമതിയില്ല എന്ന കാരണത്താല്‍ സിബിഐ കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രിംകോടതി

Supreme Court

സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ല എന്ന കാരണത്താല്‍ സിബിഐ കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രിംകോടതി. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പൊതു അനുമതിയുണ്ടെങ്കില്‍ അഴിമതി കേസുകള്‍ റദ്ദാക്കാനാകില്ല. എന്നാല്‍, മുന്‍വിധിയോടെയാണ് സിബിഐ അനുമതി തേടിയതെന്ന് ബോധ്യപ്പെട്ടാല്‍ കേസ് റദ്ദാക്കാമെന്നും ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ പൊതുപ്രവര്‍ത്തകര്‍ പ്രതികളായ അഴിമതി കേസില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രിംകോടതി ശരിവച്ചു.

Story Highlights CBI case cannot be dismissed on the ground of lack of prior permission; Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top