Advertisement

തമിഴ് സീരിയൽ നടന്റെ മരണം; ഒരാൾ പിടിയിൽ

November 18, 2020
Google News 1 minute Read

തമിഴ് സീരിയൽ നടൻ സെൽവരത്‌നത്തെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. ഗിരിനഗർ സ്വദേശി വിജയ കുമാറാണ് അറസ്റ്റിലായത്.

വിജയകുമാറിന്റെ ഭാര്യയും നടനും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതിനെ തുടർന്നാണ് നടനെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ വിജയകുമാറിന്റെ സാന്നിധ്യമുണ്ടെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് സെൽവ രത്‌നത്തെ അജ്ഞാത സംഘം വെട്ടികൊന്നത്. പുലർച്ചെ ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്ക് പോയ താരം എംജിആർ നഗറിൽ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. വിജയകുമാറും സെൽവ രത്‌നവും ശ്രീലങ്കൻ അഭയാർത്ഥികളാണ്. പത്ത് വർഷമായി സിനിമ സീരിയൽ രംഗത്ത് സജീവമാണ് സെൽവ രത്‌നം.

Story Highlights Tamil serial actor dies; One arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here