Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (18-11-2020)

November 18, 2020
Google News 1 minute Read
todays news headlines November 18

അഴിമതിയുടെ തുടക്കം 2013ൽ; സർക്കാരിനുണ്ടായത് കോടികളുടെ നഷ്ടം; ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള വിജിലൻസ് കണ്ടെത്തലുകൾ 24 ന്

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള വിജിലൻസ് കണ്ടെത്തലുകൾ 24 ന് ലഭിച്ചു. 2013ൽ വി.കെ.ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരിക്കേ പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണ കരാർ മാനദണ്ഡങ്ങൾ മറികടന്ന് ആർബിഡിസി കെയും കിറ്റ്‌കോയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി ചട്ടവിരുദ്ധമായി ആർഡിഎസ് പ്രോജക്ടിന് നൽകിയെന്നാണ് വിജിലൻസിന്റെ പ്രധാന കണ്ടെത്തൽ.

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് അഞ്ചാം പ്രതിയായി; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് അഞ്ചാം പ്രതിയായി. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ എത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിംകുഞ്ഞിനെ വീഡിയോ കോൺഫറൻസ് വഴി വൈകുന്നേരത്തോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

മുൻകൂർ ജാമ്യത്തിന് നീക്കം ആരംഭിച്ച് ഇബ്രാഹിംകുഞ്ഞ്; വിജിലൻസ് നടപടി ചോർന്നെന്ന് നിഗമനം

പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് നീക്കത്തിന് വെല്ലുവിളിയായി മുൻകൂർ ജാമ്യം ലഭിക്കാനുള്ള നടപടികളിലേക്ക് കടന്ന് മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായി സംസാരിച്ചതായാണ് റിപ്പോർട്ട്.

ബിലീവേഴ്‌സ് ചർച്ച് ബിനാമി പേരിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടി; പരിശോധന ഊർജിതമാക്കി അന്വേഷണസംഘം

ബിലീവേഴ്‌സ് ചർച്ചിന്റെ അനധികൃത സാമ്പത്തിക ഇടപാടിൽ കൂടുതൽ പരിശോധനയുമായി അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഭൂമിയിടപാട് കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പ് വിശദമായ പരിശോധന നടത്തും.

പാലാരിവട്ടം പാലം അഴിമതി: വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ

പാലാരിവട്ടം പാലം അഴിമതിക്കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായി വിജിലൻസ് സംഘം മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. രാവിലെയാണ് മൂന്ന് ഉദ്യോഗസ്ഥർ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്.

ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകൾ പുതുവർഷത്തിൽ

ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകൾ പുതുവർഷത്തിൽ ലഭ്യമായിത്തുടങ്ങുമെന്നും ഫെബ്രുവരിയോടെ വിതരണം തുടങ്ങാമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ ഇന്ത്യയിലെ ട്രയൽ പൂർത്തിയായി. ഇംഗ്ലണ്ട് അനുമതി നൽകിയാൽ ഇന്ത്യയും സമാന നടപടികളിലേക്കു കടക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്.

Story Highlights todays news headlines November 18

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here