ഭീമ കൊറേഗാവ് കേസ്: വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി ഉത്തരവ്

മുംബൈയിലെ തലോജ ജയിലിൽ അവശനിലയിൽ കഴിയുന്ന തെലുങ്ക് കവിയും സാമൂഹ്യപ്രവർത്തകനുമായ വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. മുംബൈ നാനാവതി ആശുപത്രിയിലേയ്ക്ക് മാറ്റാനാണ് നിർദേശം.

വരവരറാവു മരണകിടക്കയിലാണെന്നും ചികിത്സ അത്യാവശ്യമാണെന്നും ജസ്റ്റിസ് എസ്.എസ്. ഷിൻഡെ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പതിനഞ്ച് ദിവസത്തിനകം മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണം. കോടതിയുടെ ഉത്തരവില്ലാതെ ഡിസ്ചാർജ് ചെയ്യരുത്. സർക്കാർ ചെലവിലായിരിക്കണം ചികിത്സയെന്നും ഹൈക്കോടതി നിർദേശിച്ചു.

ബന്ധുക്കൾക്ക് വരവരറാവുവിനെ ആശുപത്രിയിൽ സന്ദർശിക്കാനും അനുമതി നൽകി. സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് എൻ.ഐ.എ നിലപാടെടുത്തപ്പോൾ, നാനാവതി ആശുപത്രിയിലേക്ക് മാറ്റുന്നതിനെ മഹാരാഷ്ട്ര സർക്കാർ എതിർത്തില്ല. ഭീമ കൊറേഗാവ് കേസിൽ 2018 ഓഗസ്റ്റിലാണ് വരവരറാവു അറസ്റ്റിലായത്.

Story Highlights Varavara Rao To Be Shifted To Nanavati Hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top