വധഭീഷണി; ഷാക്കിബ് അൽ ഹസന് അംഗരക്ഷകനെ ഏർപ്പാടാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

Shakib Death Threat Bodyguard

ആരാധകൻ വധഭീഷനി മുഴക്കിയ സാഹചര്യത്തിൽ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് അംഗരക്ഷകനെ ഏർപ്പാടാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ധാക്കയിലെ ഷെർ ഇ ബംഗ്ല സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ ഷാക്കിബിനൊപ്പം ഈ അംഗരക്ഷകനും ഇന്ന് ഉണ്ടായിരുന്നു. കൊൽക്കത്തയിലെ കാളിപൂജയിൽ പങ്കെടുത്തതിനെ തുടർന്നാണ് ഷാക്കിബിനെതിരെ വധഭീഷണി ഉയർന്നത്.

ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഫേസ്ബുക്ക് ലൈവിലൂടെ മൊഹ്സിൻ താലൂക്ദർ എന്ന യുവാവ് ഷാക്കിബിനെതിരെ വധഭീഷണി ഉയർത്തിയത്. ഷാക്കിബ് മുസ്ലിം സമുദായത്തെ അപമാനിച്ചു എന്ന് ഇയാൾ ആരോപിച്ചു. ഷാക്കിബിനെ കൈയിൽ കിട്ടിയാൽ കത്തി കൊണ്ടു തുണ്ടം തുണ്ടമാക്കി വെട്ടും. കൊല്ലാൻ അവസരം കിട്ടിയാൽ സിൽഹെറ്റിൽ നിന്ന് നടന്നിട്ടാണെങ്കിൽ പോലും ധാക്കയിലെത്തി താൻ കൃത്യം നിർവഹിക്കുമെന്നും ഇയാൾ വിഡിയോയിൽ പറഞ്ഞിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : തനിക്കെതിരായ കൊലപാതക ഭീഷണി; കാളീപൂജയിൽ പങ്കെടുത്തതിൽ ക്ഷമ ചോദിച്ച് ഷാക്കിബ് അൽ ഹസൻ

അറസ്റ്റിനു പിന്നാലെ കാളിപൂജയിൽ പങ്കെടുത്തതിന് ഷാക്കിബ് ക്ഷമ ചോദിച്ചിരുന്നു. കാളിപൂജ ഉദ്ഘാടനം ചെയ്തത് താനല്ലെന്നും ചടങ്ങിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും ഷാക്കിബ് പറഞ്ഞു. ഒരു ഇസ്ലാം മത വിശ്വാസി എന്ന നിലയിൽ മതാചാരങ്ങൾ പാലിക്കുന്ന ആളാണ് താൻ. എന്തെങ്കിലും തെറ്റ് ചെയ്തെങ്കിൽ ക്ഷമിക്കണം എന്നും ഷാക്കിബ് അപേക്ഷിച്ചിരുന്നു.

Story Highlights Shakib-Al-Hasan Death Threat: BCB Assigns Personal Bodyguard

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top