Advertisement

10 രാജ്യാന്തര ടി-20 മത്സരങ്ങൾ കളിച്ചാലും വാർഷിക കരാർ; നിർണായക നീക്കവുമായി ബിസിസിഐ

November 20, 2020
Google News 2 minutes Read
BCCI central contracts T20

10 രാജ്യാന്തര ടി-20 മത്സരങ്ങളെങ്കിലും കളിക്കുന്ന താരങ്ങൾക്ക് വാർഷിക കരാർ നൽകാനൊരുങ്ങി ബിസിസിഐ. നേരത്തെ, ടെസ്റ്റ് മത്സരങ്ങളിലോ ഏകദിന മത്സരങ്ങളിലോ കളിക്കുന്നവർക്ക് മാത്രമേ ബിസിസിഐ വാർഷിക കരാർ നൽകിയിരുന്നുള്ളൂ. ഈ നിയമമാണ് പൊളിച്ചെഴുത്തിനൊരുങ്ങുന്നത്. ഇതോടെ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള ടി-20 സ്പെഷ്യലിസ്റ്റ് താരങ്ങൾക്കും വാർഷിക കരാർ ലഭിക്കും.

നാല് ഗ്രേഡ് വാർഷിക കരാറുകളാണ് ബിസിസിഐ താരങ്ങൾക്ക് നൽകുന്നത്. എ പ്ലസ് കരാറാണ് ബിസിസിഐ നൽകുന്ന വാർഷിക കരാറിൽ ഏറ്റവും ഉയർന്നത്. വിരാട് കോലി, രോഹിത് ശർമ്മ, ജസ്‌പ്രീത് ബുംറ എന്നീ താരങ്ങൾക്കാണ് 2019-20 സീസണിൽ എ പ്ലസ് കരാർ ലഭിച്ചത്. മൂന്നു ഫോർമാറ്റുകളിലും അവിഭാജ്യ താരങ്ങൾ ആയതാണ് മൂവർക്കും ഈ കരാർ ലഭിക്കാൻ കാരണമായത്.

Read Also : രോഹിത് ശർമ്മ ഫിറ്റ്നസ് ട്രെയിനിങ് ആരംഭിച്ചു

എ ഗ്രേഡിൽ 11 താരങ്ങളുണ്ട്. പൂജാര, കെ എൽ രാഹുൽ, ഋഷഭ് പന്ത്, കുൽദീപ് യാദവ് തുടങ്ങിയ താരങ്ങൾക്കാണ് എ ഗ്രേഡ് കരാർ ഉള്ളത്. വർഷം 5 കോടി രൂപ വെച്ചാണ് ഇവർക്ക് ലഭിക്കുക. ഗ്രേഡ് ബിയിൽ അഞ്ച് താരങ്ങളുണ്ട്. ചഹാൽ, ഹർദ്ദിക്, സാഹ തുടങ്ങിയ താരങ്ങൾക്ക് വർഷം 3 കോടി രൂപ വെച്ച് ലഭിക്കും. ഗ്രേഡ് സിയിൽ ആകെ 8 താരങ്ങളാണ് ഉള്ളത്. നവദീപ് സെയ്നി, മനീഷ് പാണ്ഡെ, ശ്രേയാസ് അയ്യർ തുടങ്ങിയ താരങ്ങൾക്ക് ഒരു കോടി രൂപയാണ് വാാർഷിക പ്രതിഫലം.

Story Highlights BCCI set to grant central contracts to T20 players with minimum 10 games

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here