വയനാട്ടിൽ വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

വയനാട്ടിൽ വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുള്ളൻകൊല്ലി പാതിരി ചെങ്ങാഴശേരി കരുണാകരൻ (80), ഭാര്യ സുമതി (77) എന്നിവരാണ് തൂങ്ങി മരിച്ചത്. മകളോടൊപ്പം താമസിച്ചുവരികയായിരുന്നു.

ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ ഇരുവരേയും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

കരുണാകരൻ-സുമതി ദമ്പതികൾക്ക് മൂന്ന് പെൺമക്കളുണ്ട്. രണ്ട് പേർ വിവാഹിതരും ഒരാൾ അവിവാഹിതയുമാണ്. അവിവാഹിതയായ മകളോടൊപ്പമാണ് കരുണാകരനും സുമതിയും താമസിച്ചു വന്നിരുന്നത്.

Story Highlights Old age couple found dead in wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top