പ്രവാചകന്റെ മരണം

..

ജയനൻ/കവിത

പാലക്കാട് കരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ലേഖകൻ

പ്രാണനിൽ ഭ്രാന്തു പെരുത്ത
പ്രവാചകന്മാരുടെ നാളുകൾ എണ്ണപ്പെട്ടു.

രക്തമുണങ്ങാത്ത
ബലിപീഠത്തിനായൊരതികായ-
നധിപൻ വേണമെന്ന
ഗോത്ര സ്മൃതികളുടെ
അപസ്മാര തണൽ പറ്റി
അശരീരികളാൽ
അരുംകൊല ചെയ്തും;
വിറയലോടെ ഘോഷിച്ചും
ഭയത്താൽ സേവിച്ചും
ബലം ക്ഷീണിച്ചും
അസ്ഥികൾ ക്ഷയിച്ചും പോയ
ദുർബലന്റെ വിലാപത്തെ
(പ്രാർത്ഥനയെന്ന വ്യാജമൊഴിയെ)
ഭത്സിച്ച്, ഭത്സിച്ച്
അരൂപിയും
വിരൂപിയുമായ പ്രവാചകൻ
ഓരിയിട്ടും
കബന്ധങ്ങളിൽ അന്നം ചികഞ്ഞും
അൽത്താരയിലന്തിയുറങ്ങി.

മുന്നേനടക്കാൻ ദൈവം
ദൈവമെന്ന മുറവിളിയും
വിശുദ്ധ വിലാപങ്ങളും
ചുമന്ന്, ചുമന്ന്
ക്രിസ്തു കഴുതയായ്
പരിണമിച്ചെന്നൊരു
അവധൂത കൽപന
കടൽകയറി വരുന്ന നാൾവിദൂരമല്ല.

കടലിൽ മുങ്ങി
സൂര്യസ്തംഭത്തെ
വീണ്ടെടുക്കുന്നവനാകട്ടെ
അടുത്ത പ്രവാചകൻ.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers blog, Pravachakante maranam, poem

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top