പാലത്തായി പീഡനക്കേസില്‍ പുതിയ അന്വേഷണ സംഘം

palathai pocso case

പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. ഐജി ശ്രീജിത്തിനെ കേസ് അന്വേഷണത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അന്വേഷണ സംഘത്തെ ഇനി തളിപ്പറമ്പ് ഡിവൈഎസ്പി രത്‌നകുമാര്‍ നയിക്കും. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക എഡിജിപി ജയരാജായിരിക്കും.

Read Also : പാലത്തായി പീഡനക്കേസ്; പ്രതിക്ക് ജാമ്യം നൽകിയ നടപടി ശരിവച്ച് ഹൈക്കോടതി

അന്വേഷണ സംഘത്തെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുതിയ അന്വേഷണ സംഘത്തെ നിയമിക്കാനായിരുന്നു നിര്‍ദേശം. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘാംഗങ്ങള്‍ പുതിയ അന്വേഷണത്തിലുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അന്വേഷണ സംഘത്തെ മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രതിയായ അധ്യാപകന് അനുകൂലമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി.

Story Highlights palathai rape case, pathmarajan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top