Advertisement

സംസ്ഥാനത്ത് ഇന്ന് പുതുതായി രണ്ട് ഹോട്ട്‌സ്‌പോട്ടുകള്‍

November 22, 2020
Google News 1 minute Read
HOTSPOT

സംസ്ഥാനത്ത് ഇന്ന് രണ്ട് പുതിയ ഹോട്ട്സ്‌പോട്ടുകള്‍. കൊല്ലം ജില്ലയിലെ വെളിയം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10), പാലക്കാട് ജില്ലയിലെ കാവശേരി (3) എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍. ഒരു പ്രദേശത്തെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 559 ഹോട്ട്സ്‌പോട്ടുകളാണുള്ളത്.

Read Also : ഇന്ന് പുതുതായി മൂന്ന് ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ 557

അതേസമയം കേരളത്തില്‍ ഇന്ന് 5254 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,57,241 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Story Highlights covid, coronavirus, hotspot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here