രജനികാന്തുമായി കൂടിക്കാഴ്ച നടത്താനാകാതെ അമിത്ഷാ മടങ്ങി

തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാനുള്ള നീക്കങ്ങളുമായി ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രജനികാന്തുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാകാതെ മടങ്ങി. എന്നാല്‍ രജനികാന്തിന്റെ പിന്തുണയുറപ്പിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ശക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള താരത്തിന്റെ പിന്തുണയാണ് ലക്ഷ്യം.
ചെന്നൈയിലെത്തിയ അമിത്ഷായുടെ പ്രധാന ലക്ഷ്യങ്ങള്‍ ഒന്നായിരുന്നു സൂപ്പര്‍ താരം രജനികാന്തുമായി നേരിട്ടുള്ള കൂടിക്കാഴ്ച. എന്നാല്‍ താരത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ചര്‍ച്ചകള്‍ ശക്തമാക്കിയാണ് അമിത് ഷാ മടങ്ങിയത്. ഇന്നലെ രാത്രി വൈകിയും ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി അമിത് ഷായുമായി ചര്‍ച്ച നടത്തി. അമിത് ഷായുടെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഗുരുമൂര്‍ത്തി രജനികാന്തിനെ സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അണ്ണാ ഡിഎംകെയും-ബിജെപിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തോടെ പരിഹരിക്കപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തെഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയും ആയി സഖ്യം തുടരുമെന്ന് അമിത്ഷായും ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വവും പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പ്രാഥമികമായി നടന്നു. കരുണാനിധിയുടെ മൂത്ത മകന്‍ എംകെ അഴഗിരിയെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളും സജീവമാകിയാണ് അമിത് ഷാ ചെന്നൈയില്‍ നിന്ന് മടങ്ങിയത്.
Story Highlights – Unable to meet Rajinikanth, Amit Shah returned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here