‘പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉണ്ടെന്നതിൽ സന്തോഷം’; പൊലീസ് നിയമ ഭേദഗതി പിൻവലിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷൺ

പൊലീസ് നിയമ ഭേദഗതി പിൻവലിച്ചതിന് പിന്നാലെ പ്രതികരിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.
ഇത്തരത്തിലൊരു വാർത്ത കേട്ടതിൽ സന്തോഷമുണ്ടെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.

പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴും ഉണ്ടെന്ന് അറിയുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് നിയമ ഭേദഗതി പിൻവലിച്ചുവെന്ന രജ്ദീപ് സർദേശായിയുടെ ട്വീറ്റ് പങ്കുവെച്ചാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

പൊലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ സർക്കാർ നടപടിയിൽ നിന്ന് പിന്മാറിയിരുന്നു. ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിയമസഭയിൽ ചർച്ച ചെയ്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

Read Also :പൊലീസ് നിയമ ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറി

Story Highlights Prashant bhushan, police act amendment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top