‘അന്ധാദുൻ’ മലയാളത്തിലേക്ക്; പൃഥ്വിരാജ് നായകനാവും; താരനിരയിൽ മംമ്തയും അഹാന കൃഷ്ണയും

Prithviraj Andhadhun Malayalam Remake

ശ്രീറാം രാഘവൻ്റെ സംവിധാനത്തിൽ ആയുഷ്മാൻ ഖുറാൻ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ‘അന്ധാദുൻ’ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​ര​വി​ ​കെ​ ​ച​ന്ദ്ര​നാണ് സിനിമ അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ്, അഹാന കൃഷ്ണകുമാർ, ശങ്കർ തുടങ്ങിയവർ അഭിനയിക്കും എന്നാണ് റിപ്പോർട്ട്.

​​ലോ​ക​ ​വ്യാ​പ​ക​മാ​യി​ 460​ ​കോ​ടി​ ​രൂ​പ​യി​ല​ധി​കം​ ​ക​ള​ക്ട് ​ചെ​യ്ത​ ​അ​ന്ധാ​ദു​ൻ വിദേശ മാർക്കറ്റുകളിലടക്കം മികച്ച പ്രതികരണം നേടിയിരുന്നു. ആയുഷ്മാൻ ഖുറാന, തബു, രാധിക ആപ്തെ, അനിൽ ധവാൻ, സാക്കിർ ഹുസൈൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്. ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ അവാർഡുകളും സിനിമ സ്വന്തമാക്കി. ചിത്രത്തിൻ്റെ തെലുങ്ക്, തമിഴ് റീമേക്കുകളും അണിയറയിൽ ഒരുങ്ങുകയാണ്.

Read Also : ‘അത് അല്ലിയല്ല’; വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ പൃഥ്വിരാജ്

നിലവിൽ താനു ബാലക് സംവിധാനം ചെയ്യുന്ന കോൾഡ് കേസ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. ഇതിന് ശേഷം മുരളി ഗോപിയും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന കുരുതി എന്ന ചിത്രത്തിൽ അഭിനയിക്കും. ഇതിനു ശേഷമാവും അന്ധാദുൻ റീമേക്ക് ചിത്രീകരണം ആരംഭിക്കുക.

ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്ത ​കി​ലു​ക്കാം​പെ​ട്ടി​യി​ലൂ​ടെയാണ് രവി കെ ചന്ദ്രൻ​ ​ഛാ​യാ​ഗ്രാ​ഹ​ക​നാ​വുന്നത്. ​മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി​ ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു.​ ​പൃഥ്വിരാജിൻ്റെ കടുവ എന്ന ചിത്രത്തിൻ്റെ ക്യാമറമാനും ഇദ്ദേഹമാണ്. 2014ൽ പുറത്തിറങ്ങിയ യാൻ എന്ന തമിഴ് സിനിമയാണ് ഇദ്ദേഹം മുൻപ് സംവിധാനം ചെയ്ത ചിത്രം.

Story Highlights Prithviraj Roped In to Andhadhun’s Malayalam Remake

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top