ഇന്നത്തെ പ്രധാന വാർത്തകൾ (26-11-2020)

കന്യാകുമാരി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട; ആയുധങ്ങളും പിടികൂടി

കന്യാകുമാരി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 99 പായ്ക്കറ്റ് ഹെറോയിനും 20 പെട്ടികളിലായി സിന്തറ്റിക് ഡ്രഗ്ഗും പിടിച്ചെടുത്തു. ഒന്‍പതു തോക്കുകളും പിടിച്ചെടുത്തതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യം: പ്രധാനമന്ത്രി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം സജീവമാക്കി കേന്ദ്രസര്‍ക്കാര്‍. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പ് വിഘാതം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘നിവര്‍’ ചുഴലിക്കാറ്റിന് പിന്നാലെ പുതിയ ന്യൂനമര്‍ദത്തിന് സാധ്യത

‘നിവര്‍’ ചുഴലിക്കാറ്റിന് പിന്നാലെ പുതിയ ന്യൂനമര്‍ദം. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ന്യൂനമര്‍ദം നിവര്‍ ചുഴലിക്കാറ്റിന്റെ പാത പിന്തുടരാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്.

‘നിവർ’ ദുർബലമാകുന്നു

‘ നിവർ’ ചുഴലിക്കാറ്റ് ദുർബലമാകുന്നു. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ചുഴലികാറ്റ് കൊടുങ്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ വരണാധികാരികൾക്ക് കൈമാറിത്തുടങ്ങി

പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതിന് പിന്നാലെ ബാലറ്റ് പേപ്പറുകളുടെ അച്ചടിയും പൂർത്തിയാവുകയാണ്. അച്ചടി പൂർത്തിയായ ബാലറ്റു പേപ്പറുകൾ സർക്കാർ പ്രസുകളിൽ നിന്ന് വരണാധികാരികൾക്ക് കൈമാറിത്തുടങ്ങി.

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി; വിജിലൻസിന് ചോദ്യം ചെയ്യാൻ അനുമതി

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി. ഇതോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലസിന് അനുമതി ലഭിച്ചു.

കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്ഡ്

കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ മിന്നൽ പരിശോധന നടത്തുന്നു. സ്റ്റാർ പദവിക്കായി ഹോട്ടലുകൾ ടൂറിസം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കോഴ നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് റെയ്ഡ്.

വി ഡി സതീശൻ എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണം

വിഡി സതീശൻ എംഎൽഎയ്ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ച് വിജിലൻസ്. അന്വേഷണത്തിനായി സർക്കാർ സ്പീക്കറിൻ്റെ അനുമതി തേടി. പുനർജനി പദ്ധതിയിലെ വിദേശ സഹായത്തിലാണ് അന്വേഷണം.

ഇന്ന് ദേശീയ പണിമുടക്ക്

കേന്ദ്ര സർക്കാർ തുടരുന്ന തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇന്നലെഅർധരാത്രി 12 മുതൽ ഇന്ന് രാത്രി 12 വരെ നടക്കുന്ന പണിമുടക്കിൽ 10 ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

ഏഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽ അഴിമതി ഇന്ത്യയിൽ

ഏഷ്യൻ മേഖലയിലെ രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ അഴിമതി ഇന്ത്യയിൽ. അന്തർദേശിയ അഴിമതി വിരുദ്ധ സന്നദ്ധ സംഘമായ ട്രാൻസ്പരൻസി ഇന്റർ നാഷണലിന്റെതാണ് പഠനം. ഇന്ത്യയിൽ 39 ശതമാനം പ്രവർത്തികളിലും അഴിമതി നടക്കുന്നതായും ലോക്ക് ഡൗണിന് ശേഷം അഴിമതി കൂടുതൽ ശക്തമായതായും പഠനം വിലയിരുത്തുന്നു.

Story Highlights news round up, today headlines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top