Advertisement

കൊവിഡ് വ്യാപനം; ഉത്തർപ്രദേശിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് യോഗി ആദിത്യനാഥ്

November 26, 2020
Google News 2 minutes Read

ഉത്തർ പ്രദേശിൽ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലും കോർപറേഷനുകളിലും ആറുമാസത്തേക്ക് സമരങ്ങൾ തടയുന്നതിനുള്ള എസ്മ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വർഷം മെയ് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേലിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് മുഖ്യമന്ത്രി എസ്മ പ്രഖ്യാപിച്ചത്. അതേസമയം, ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വേണ്ടത്ര മുൻ കരുതലുകൾ സ്വീകരിച്ചിട്ടും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലക്‌നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മാത്രമല്ല, ജില്ലാ അധികൃതരെ മുൻകൂറായി അറിയിക്കാതെ ഒരു പരിപാടിക്കും അനുമതി ലഭിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

എസ്മ ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. എസ്മ ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവോ 1000 രൂപ പിഴയോ അല്ലെങ്കിൽ ഇതു രണ്ടുമോ ലഭിക്കാം.

Story Highlights Covid diffusion; Yogi Adityanath imposes restrictions in Uttar Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here