ഓർത്തഡോക്‌സ് സഭയുമായി യോജിപ്പ് ചർച്ചകൾക്കില്ലെന്ന് യാക്കോബായ സഭ

ഓർത്തഡോക്‌സ് സഭയുമായി യോജിപ്പ് ചർച്ചകളികൾക്കില്ലെന്ന് യാക്കോബായ സഭ. യോജിപ്പെന്നത് അടഞ്ഞ അധ്യായമാണെന്ന് സഭ വ്യക്തമാക്കി. സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന സമര പരിപാടികൾ പുനഃരാരംഭിക്കാനും സഭാ മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.

അടുത്ത ഞായറാഴ്ച മുതൽ ഏറ്റെടുത്ത 52 പള്ളികൾക്ക് മുൻപിലടക്കം അനിശ്ചിതകാലം സമരം ആരംഭിക്കും. സംസ്ഥാനത്തുടനീളം അവകാശ സംരക്ഷണ റാലി സംഘടിപ്പിക്കുമെന്നും. സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്നും യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു.

Story Highlights orthdox jacobite dispute

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top