തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരുടെ കൊവിഡ് പരിശോധനക്കായി ആരോഗ്യവകുപ്പ്മാർഗനിർദേശം പുറത്തിറക്കി

തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരുടെ കൊവിഡ് പരിശോധനക്കായി ആരോഗ്യവകുപ്പ്മാർഗനിർദേശം പുറത്തിറക്കി.ഡ്യൂട്ടിയിലുള്ളവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും പരിശോധിക്കണം.കളക്ടറേറ്റുകളിലും ജില്ലാ ഓഫീസുകളിലുംപരിശോധിക്കാൻ സൗകര്യമൊരുക്കണം.ലക്ഷണങ്ങളുള്ളവരെ ആന്റിജൻ പരിശോധനക്ക്വിധേയമാക്കണം.
ലക്ഷണങ്ങളുള്ളവർ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ ആർടിപിസി ആർപരിശോധന നിർബന്ധമാണ്.പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും ആന്റിജൻ പരിശോധനക്ക് സൗകര്യമൊരുക്കണം. ക്വാറന്റീനിലുള്ളവർഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിന് മുൻപ് കൊവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
Story Highlights – The Department of Health has issued guidelines for the covid examination of those on election duty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here