ഇന്നത്തെ പ്രധാന വാർത്തകൾ (29-11-2020)

കെഎസ്എഫ്ഇ റെയ്ഡ് വിവരങ്ങൾ പുറത്തുവിട്ട വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം : തോമസ് ഐസക്ക്

കെഎസ്എഫ്ഇയിൽ റെയ്ഡ് നടന്നതിന്റെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്. വിജിലൻസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച സർക്കാർ പരിശോധിക്കും. കെഎസ്എഫ്ഇയുടെ എതിരാളികൾക്ക് ഒരു പോലെ ആയുധമായ പരിശോധന മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും തോമസ് ഐസക് ആലപ്പുഴയിൽ പറഞ്ഞു.

കാർഷിക നിയമങ്ങൾ അനിവാര്യം : ആവർത്തിച്ച് പ്രധാനമന്ത്രി

കാർഷിക നിയമങ്ങൾ അനിവാര്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്തിയുടെ റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെയായിരുന്നു പരാമർശം.

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ്: തുടർനടപടികൾ ഉടനില്ല

കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡ് സംബന്ധിച്ച തുടർ നടപടികൾ ഉടൻ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. വിജിലൻസിന് ഇത് സംബന്ധിച്ച സർക്കാരിൻ്റെ ഉന്നതതല നിർദേശം ലഭിച്ചുവെന്നാണ് സൂചന. ഡയറക്ടർ അവധിയിലായിരിക്കെ നടന്ന മിന്നൽ പരിശോധനയിൽ സർക്കാരിന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ട്.

ബൈതരണി കൽക്കരിപ്പാട അഴിമതിക്കേസ്: അന്വേഷണം ഊർജിതമാക്കി സിബിഐ

സംസ്ഥാനത്തെ ഇടത് വലത് മുന്നണികളിലെ പ്രധാന നേതാക്കൾ സംശയത്തിന്റെ നിഴലിലുള്ള ബൈതരണി കൽക്കരിപ്പാട അഴിമതിക്കേസിലെ അന്വേഷണം സി.ബി.ഐ ഊര്ജിതമാക്കുന്നു. കേരളത്തിൽ നിന്നുള്ള ഒരു ബി.ജെ.പി നേതാവ് വിവാരാവകാശ നിയമം അനുസരിച്ച് അന്വേഷണ പുരോഗതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഡൽഹി യൂണിറ്റിന് കീഴിൽ നേരത്തെ കൽക്കരിപ്പാട കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് ഫയലുകൾ കൈമാറി. പശ്ചിമ ബംഗാൾ സർക്കരുമായി ബന്ധപ്പെട്ട് ഉയർന്ന സമാന ആരോപണത്തിൽ ഇന്നലെ സി.ബി.ഐ രാജ്യവ്യപക റെയ്ഡ് നടത്തിയിരുന്നു. 24 എക്സ്ക്ലൂസീവ്.

Story Highlights todays news headlines november 29

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top