സൗജന്യ ക്രിസ്മസ് കിറ്റ് വിതരണം നാളെ മുതൽ

christmas kit distribution from dec 5

സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യക്കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നൽകുക.

പഞ്ചസാര, നുറുക്ക് ​ഗോതമ്പ്, കടല, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയർ, തുവര പരിപ്പ്, തേയില, ഉഴുന്ന് എന്നിവ തുണിസഞ്ചിയിലാക്കി വിതരണം ചെയ്യും. എല്ലാ കാർഡ് ഉടമകൾക്കും റേഷൻ കടകൾ വഴി കിറ്റ് ലഭിക്കും. ഒക്ടോബറിലെ കിറ്റ് ഡിസംബർ 5 വരെ വാങ്ങാം. നവംബറിലെ കിറ്റ് ക്രിസ്മസ് കിറ്റിനൊപ്പം വാങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബർ മാസത്തിലെ റീടെയ്ൽ റേഷൻ വിതരണവും ഈ മാസം അഞ്ച് വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

പദ്ധതിക്കായി 482 കോടി രൂപ ചെലവിടും. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ 368 കോടി രൂപ വീതം സൗജന്യ ഭക്ഷ്യകിറ്റിനായി ചെലവഴിച്ചു. ഇതുവരെ ഈ തുക വകയിരുത്തിയിരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നായിരുന്നു. എന്നാൽ ഇത്തവണ ബജറ്റ് വിഹിതത്തിൽ നിന്ന് ഒരു തുക കൂടി അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights christmas kit distribution from dec 5

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top