സോളാർ പീഡനക്കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. മുൻ മന്ത്രി എ.പി അനിൽകുമാറിനെതിരായ പീഡനപരാതിയിലാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.
രഹസ്യമൊഴിയെടുക്കാനായി കഴിഞ്ഞ വ്യാഴാഴ്ച കോടതിയിലെത്താൻ നിർദേശിച്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിക്ക് നോട്ടീസ് നൽകിയിരുന്നു. പണിമുടക്കിനെ തുടർന്ന് മൊഴി രേഖപ്പെടുത്തൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മന്ത്രിയായിരുന്ന സമയത്തെ അനിൽകുമാറിന്റെ യാത്രാ വിവരങ്ങൾ ക്രൈംബ്രാഞ്ച് നേരത്തെ ശേഖരിച്ചിരുന്നു. പരാതിയിൽ പറയുന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ തെളിവെടുപ്പും ക്രൈംബ്രാഞ്ച് പൂർത്തിയാക്കിയിരുന്നു.
Story Highlights – Solar torture case; The confidential statement of the complainant will be recorded today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here