പള്ളികളിൽ ആരാധന നടത്തുന്നതിന് നിയമ നിർമാണം വേണം; പന്തൽ കെട്ടി സമരം നടത്താൻ യാക്കോബായ സഭ

പള്ളികളിൽ ആരാധന നടത്തുന്നതിന് നിയമ നിർമാണം വേണമെന്ന് യാക്കോബായ സഭ. നഷ്ടപ്പെട്ട പള്ളികൾക്ക് മുന്നിൽ നാളെ പന്തൽ കെട്ടി സമരം നടത്തുമെന്നും സമര സമിതി ജനറൽ കൺവീനർ തോമസ് അലക്സന്ത്രയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
ഡിസംബർ 13-ാം തീയതി എല്ലാ പള്ളികളിലും തിരികെ പ്രവേശിക്കും. വിവിധ ഘട്ടങ്ങളിലായി തുടർ പ്രതിഷേധങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ റിലേ സത്യാഗ്രഹം ആരംഭിക്കുമെന്നും തോമസ് അലക്സന്ത്രയോസ് മെത്രാപ്പൊലീത്ത കൂട്ടിച്ചേർത്തു.
.
Story Highlights – jacobite
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News