കർഷക സമരത്തെക്കുറിച്ചുള്ള പരാമർശം; കനേഡിയൻ ഹൈക്കമ്മീഷണറെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ ആശങ്ക പ്രകടിപ്പിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചത്. ട്രൂഡോയുടെ ഈ പരാമർശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും വിഷയത്തിൽ വ്യക്തമായ ധരണയില്ലാത്ത അഭിപ്രായ പ്രകടനമാണ് ട്രൂഡോ നടത്തിയതെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ കർഷക പ്രതിഷേധത്തെ കുറിച്ച് ആദ്യം പ്രതികരിച്ച ലോക നേതാക്കളിൽ ഒരാളാണ് ട്രൂഡോ. കർഷക പ്രതിഷേധത്തെകുറിച്ച് ഇന്ത്യയിൽ നിന്നുവരുന്ന വാർത്തകൾ ആശങ്കയുളവാക്കുന്നതാണെന്നും അവകാശങ്ങൾക്ക് വേണ്ടിയും സമാധാനപരമായി പോരാടുന്ന കർഷകർരുടെയും കൂടെയാണ് കാനഡ നിലകൊള്ളുന്നതെന്നുമായിരുന്നു ട്രൂഡോയുടെ പരാമാർശം.

മാത്രമല്ല, ഇന്ത്യയിലെ കുടുംബങ്ങളെയോർത്തുള്ള ആശങ്ക അറിയിക്കാനായി അധികാരികളെ ബന്ധപ്പെടാൻ പല തവണ ശ്രമിച്ചു. നാമെല്ലാം ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും ട്രൂഡോ പറഞ്ഞിരുന്നു.

അതേസമയം, ട്രൂഡോയുടെ പരാമർശത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിർശനമുന്നയിച്ചു. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യവുമായി ബന്ധപ്പെട്ടുള്ള പ്രസ്താവന അനാവശ്യമാണ്. നയതന്ത്ര സംഭാഷണങ്ങളെ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

Story Highlights Reference to the peasant struggle; India protests Canadian High Commissioner

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top