Advertisement

ഭാരത് ബന്ദ് : സംസ്ഥാനങ്ങൾക്ക് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

December 7, 2020
Google News 1 minute Read
center issues guidelines on bharat band

നാളെ നടക്കുന്ന ഭാത് ബന്ദിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. പൊതുജന താത്പര്യങ്ങൾ ബന്ദിന്റെ പേരിൽ ഹനിക്കരുതെന്നും പൊതു ജനങ്ങൾക്ക് എല്ലാ സംരക്ഷണവും നൽകണമെന്നും കേന്ദ്ര സർക്കാർ മാർ​ഗ നിർദേശത്തിൽ പറയുന്നു.

കൊവിഡ് ചട്ടങ്ങൾ ലംഘിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്നും ക്രമസമാധാനം ഭദ്രമാണെന്ന് സംസ്ഥാനങ്ങൾ ഉറപ്പ് വരുത്തണമെന്നും മാർ​ഗ നിർദേശത്തിൽ പറയുന്നു.

കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങി മൂന്ന് മണിക്ക് ബന്ദ് അവസാനിക്കും. അവശ്യസര്‍വീസുകളെ തടസപ്പെടുത്തില്ല. കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തെ ഒഴിവാക്കിയത്. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം 18 പ്രതിപക്ഷ കക്ഷികള്‍ ഭാരത് ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്.

Story Highlights center issues guidelines on bharat band

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here